പെരുമ്പാവൂർ: ബിരിയാണി വയ്ക്കാനെന്നുപറഞ്ഞ് 19 കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് പ്രേമം സഫലമാക്കാത്തതിലുള്ള ദേഷ്യവും കടംവാങ്ങിയ പണം തിരികെ കിട്ടാനുള്ള സാധ്യത നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലെന്ന് അറസ്റ്റിലായ മുഖ്യപ്രതി സലിം. ബംഗാൾ സ്വദേശിനിയായ 19 കാരിയെയാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 4 പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്.

ബിരിയാണി ഉണ്ടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാൽസംഗത്തിന് ഇരായാക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30 ) മുകളിൻ അൻസാരി (28) മോനി എന്നുവിളിക്കുന്ന മുനീറുൽ (20)ഷക്കീബുൽ മണ്ഡൽ (23) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് സലീമായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സുന്ദരിയായ യുവതിയെ കല്യാണം കഴിച്ച് കൂടെ താമസിപ്പിക്കുന്നതിന് താൻ ലക്ഷ്യമിട്ടിരുന്നെന്നും പീഡനത്തിനിരയാക്കിയാൽ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി തന്റെ കൂടെ വരുമെന്നാണ് വിശ്വസിച്ചിരുന്നതെന്നും സലീം ചോദ്യം ചെയ്യലിൽ പൊലീസിൽ വെളിപ്പെടുത്തി.

നേരത്തെ 10000 രൂപ യുവതി വാങ്ങിയിരുന്നെന്നും എങ്ങിനെയെങ്കിലും ആഗ്രഹം സഫലീകരിക്കണമെന്ന് കരുതിയിരുന്നതിനാൽ ഈ തുക തിരികെ ചോദിച്ചിരുന്നില്ലെന്നും ഈ സ്ഥിതി നിലനിൽക്കെ ഭർത്താവിനൊപ്പം യുവതി നാട്ടിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതായി വിവരം കിട്ടിയെന്നും തുടർന്നാണ് ആഗ്രഹപൂർത്തീകരണത്തിനായി പദ്ധതി തയ്യാറാക്കിയതെന്നും സലീം പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്്.

സലീം തന്നെയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്.യുവതി എതിർത്തപ്പോൾ മറ്റുള്ളവർ കരണത്ത് മാറിമാറി അടിക്കുകയും വയറിൽ ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. മുകളിൻ ആൻസാരി ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പിടിവലി തുടങ്ങിയപ്പോൾ യുവതി സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കുകയും രക്ഷയ്ക്കണെയെന്ന് ഉച്ചത്തിൽ അലറിവിയിക്കുകയും ചെയ്തു. ഇതോടെയാണ് മറ്റു രണ്ട് പേർ ക്രൂരമായ ആക്രമണം തുടങ്ങിയത്. പെൺകുട്ടിയുടെ നിലവിളി പുറത്തുവരാതിക്കാൻ ഇവർ മുറിയിൽ ഉച്ചത്തിൽ പാട്ടുവയ്്ക്കുകയും ചെയ്തു.

മോനി എന്നുവിളിക്കുന്ന മുനീറുൽ ,ഷക്കീബുൽ മണ്ഡൽ എന്നിവരെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വാഴക്കുളത്തുനിന്നും ഒളിവിൽപ്പോയ സലീമിനെയും മുകളിൻ അൻസാരിയും പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനത്തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണ് വാഴക്കുളം.

മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം പൊലീസ് സ്ഥലത്തെത്തുമ്പോൾ തൊട്ടടുത്ത കെട്ടിടത്തിലേയ്്്ക്ക് മാറി മാറി ഒളിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.നിരവധി ലൈൻകെട്ടിടങ്ങളിൽ അരിച്ചുപെറുക്കിയാണ പൊലീസ് സംഘം ഇവരെ പൊക്കിയത്.മുകളിൻ അൻസാരിയുടെ മൊബൈൽ പൊലീസ് പരിശോധിച്ചുവരികയാണ്്.

അവശയായി മുറിയിൽ നിന്നിറങ്ങിയ യുവതി പെരുമ്പാവൂർ പൊലീസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.ഉടൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സലീം താമസിച്ചിരുന്ന മുറിയിലെത്തി പരിശോധനനടത്തി ആധാറും മറ്റുരേഖകലുമൊക്കെ കണ്ടെടുക്കുകയും ചെയ്തു.പിന്നാലെ നടത്തിയതിരച്ചിലിൽ രണ്ടുപേർ പിടിയിലാവുന്നത്.

യുവതിയും ഭർത്താവും താമസിച്ചതിന്റെ തൊട്ടടുത്ത മുറിയിലാണ് സലീമും മുകളിൻ അൻസാരിയും താമസിച്ചിരുന്നത്.യുവതിയെ മുറിയിലാക്കിയതോടെ തൊട്ടടുത്ത കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റുരണ്ടുപേരെ സലീം വിളിച്ചുവരുത്തുകയായിരുന്നു. ബലാൽസംഗം നടത്താൻ നിശ്ചയിച്ചാണ് താൻ യുവതിയെ വിളിച്ചു വരുത്തിയതെന്ന് സലീം ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡി.വൈ. എസ്‌പി ജയരാജ്, സിഐ രാഹുൽ രവീന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.