തിരുവനന്തപുരം: പ്രിസൈഡിങ് ഓഫീസർ പാർട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയ സംഭവത്തിൽ വ്യാപക പ്രിതിഷേധം.കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോൺസ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം.ഇതിനെതിരേ യു.ഡി.എഫ്, ബിജെപി. പ്രവർത്തകർ പരാതി ഉന്നയിച്ചു.

അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്‌കും ധരിച്ചാണ് പ്രിസൈഡിങ് ഉദ്യോഗസ്ഥ ബൂത്തിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട യു.ഡി.എഫ്, ബിജെപി. പ്രവർത്തകർ പരാതി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

പ്രിസൈഡിങ് ഓഫീസർ പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ചെത്തിയ സംഭവം നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.