പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല സെക്രട്ടറി എസ് ശിവരാജിനെതിരെയാണ് അയൽവാസിയായ വീട്ടമ്മ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശിവരാജിനെതിരെ കേസെടുത്തു.

വീട്ടമ്മയാണ് യൂത്ത് കോൺഗ്രസ് നേതാവ് ശിവരാജൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയത്. ബലമായി നഗ്‌ന ചിത്രം പകർത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു.

നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചിരുന്നെങ്കിലും ഇതുവരെയും പരാതി പറയാതിരുന്നത് രാഷ്ട്രീയ സ്വാധീനമുള്ള ശിവരാജൻ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയന്നിട്ടാണ്. നിരന്തരമായ പീഡനം സഹിക്കാൻ പറ്റാതായതോടെയാണ് വീട്ടമ്മ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയതോടെ കുടുംബത്തിന്റെയും തന്റെയും ജീവന് ഭീഷണിയുള്ളതായും വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. വീട്ടമ്മയിൽ നിന്ന് വിശദമായ മൊഴിയെടുത്ത കൊല്ലങ്കോട് പൊലീസ് ശിവരാജനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

ശിവരാജനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി അതെല്ലാം അട്ടിമറിക്കപ്പെട്ടിരുന്നു. പഞ്ചായത്തിൽ നിന്നും സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാൾ വീട്ടമ്മമാരെയും സ്ത്രീകളെയും വലയിലാക്കുന്നത്. പിന്നീട് അവരോട് അടുപ്പം കൂടുകയും ബലംപ്രായോഗിച്ച് ഉപദ്രവിക്കുകയുമാണ് ഇയാളുടെ രീതി. ഇത്തരത്തിൽ നിരവധി പരാതികൾ മുതലമട കോളനിയിൽ നിന്നും സമീപ പ്രദേശങ്ങളിലെ വിടുകളിലെ സ്ത്രീകളിൽ നിന്നും ഉയർന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും അതെല്ലം അട്ടിമറിക്കപ്പെടുകയായിരുന്നു.

ഇപ്പോഴുണ്ടായ കേസിൽ നിന്ന് തന്നെ ശിവരാജനെ രക്ഷിച്ചെടുക്കാൻ വേണ്ടി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും കൊല്ലങ്കോട് പൊലീസിൽ സ്വാധീനം ചെലുത്തിയിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയും പരാതി പിൻവലിക്കാനും ശിവരാജനെ കേസിൽ നിന്നൊഴിവാക്കാനും ശ്രമം നടത്തിയുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശിവരാജനെതിരെ ലഭിച്ച പരാതി വാസ്തവമാണെന്ന് കണ്ടെത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

ശിവരാജൻ നേരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈപ്പത്തി അടയാളത്തിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നാട്ടിലെ സ്ത്രീകൾക്ക് മുഴുവൻ എതിർപ്പുള്ള ശിവരാജനെ സ്ഥാനാർത്ഥായക്കിയതിനെതിരെ അന്നു തന്നെ ചിലർ രംഗത്ത് വന്നിരുന്നു