ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് വയോധികയായ മാതാവിന് മകന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്.സംഭവത്തിൽ മകനും സൈനീകുദ്യോഗസ്ഥനുമായ സുബോധ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. വീഡിയോ പകർത്തിയത് സുബോധിന്റെ ചേട്ടൻ സുകുവാണ് അമ്മയെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പകർത്തിയത്. ശാരദമ്മയും രോഗിയായ ഭർത്താവും സുകുവാണ് വീട്ടിലുള്ളത്. അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാൾ അമ്മയ മർദ്ദിക്കാറുള്ളതായി അയൽവാസികളും പറയുന്നു.

ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയിൽ കിടക്കുന്ന വളയും മാലയും ഊരിമാറ്റാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാൾ 70കാരിയായ അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സമൂഹമാധ്യമങ്ങളിൽ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയുടെ മൊഴി അൽപ്പസമയത്തിനകം പൊലീസ് രേഖപ്പെടുത്തും.