തിരുവല്ല: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പത്തിയൂർ സ്വദേശിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര പത്തിയൂർ പുത്തൻകണ്ടത്തിൽ വീട്ടിൽ നിതിൻ രവിയാണ് (30) അറസ്റ്റിലായത്.

പാലിയേക്കര സ്വദേശിനി 25കാരിയെ കുറ്റൂരിലും മഞ്ഞാടിയിലും പെരിങ്ങരയിലുമുള്ള വാടകവീട്ടിലെത്തി കഴിഞ്ഞ ഒന്നര വർഷക്കാലമായി നിതിൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവരുകയായിരുന്നു. വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.