തിരുവനന്തപുരം: തലസ്ഥാന നഗരിയ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊല.കേശവദാസപുരത്ത് മോഷണത്തിനിടെ വീട്ടമ്മയെ കൊന്ന് കിണറ്റിൽ തള്ളി.കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു മരിച്ചത്.വീട്ടിൽ നിന്ന് 60,000 രൂപയും കാണാതായിട്ടുണ്ട്.വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്‌ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മനോരമയുടെ വീടിന് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാൾ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാനില്ല. ആദം അലിക്കായി തെരച്ചിൽ ശക്തമാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് മനോരമയെ കാണാതാകുന്നത്.തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി വൈകി 11.15 ഓടെയോടെയാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.

അതിഥിത്തൊഴിലാളി ആദം അലിയെപൊലീസ് തിരയുന്നു.ഇയാൾക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മനോരമയെ താൻ അടിച്ചതായി പറഞ്ഞ ശേഷം ആദം അലി കടന്നുകളയുകയായിരുന്നുവെന്ന് പിടിയിലായവർ പറഞ്ഞു.കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ കൂടുതൽ പേരുണ്ടൊയെന്നും സംശയുമുണ്ട്.

മനോരമയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. .ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിനരികിൽ നിന്ന് അസ്വാഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. സംശയത്തെ തുടർന്ന് നാട്ടുകാർ ദിനരാജിനെ വിവരമറിയിച്ചു.

അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു.മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു. ഭർത്താവെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച . ഉദ്യോഗസ്ഥരാണ്.