ചെന്നൈ: തമിഴകത്തെ അറിയപ്പെടുന്ന സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയെ (29) ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ഹേംനാഥും സംഭവ സമയത്തു ഹോട്ടലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കുന്നത്.

മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നു പൊലീസ് പറഞ്ഞു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനഃശാസ്ത്രത്തിൽ ബിരുദധാരിയാണ്. അങ്ങനെയൊരുൾ ആത്മഹത്യ ചെയ്യുമോ എന്നതാണ് ചോദ്യം.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലർച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകൾക്കകം ആത്മഹത്യ ചെയ്തത് എല്ലാവർക്കും ഞെട്ടലുണ്ടാക്കി. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചിരുന്നു. മാസങ്ങൾക്ക് മുൻപാണ് ബിസിനസ്സുകാരനായ ഹേമന്ദുമായി ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിലെ'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര ശ്രദ്ധേയയാകുന്നത്.അവതാരക, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ചിത്ര സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ.വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ല.