ആലുവ: പ്രവർത്തിച്ചിരുന്നത് പരിമതിമായ സൗകര്യങ്ങളിൽ. ഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും. സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം. വിൽപ്പനയാവട്ടെ നാമമാത്രവും. നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും. പുറത്തുവന്നതാകട്ടെ ആരെയും അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലും. വമ്പൻ ട്വസ്റ്റിന് സാധ്യത തള്ളാതെ പൊലീസും. കമ്പിനിപ്പടി ഐശ്വര്യ ജ്വലറി കവർച്ച സംഭവത്തിന്റെ നിലവിലെ പൊതുസ്ഥിതി ഇങ്ങിനെ.

കവർച്ചയിൽ തുമ്പൊന്നുമായില്ലെന്നും ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്നും നഷ്ടപ്പെട്ട ആഭരണങ്ങളുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരശേഖരണം ആരംഭിച്ചിട്ടുണ്ടെന്നും ഏലൂർ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജ്വലറിയിൽ കവർച്ചനടന്ന വിവരം പുറത്തറിയുന്നത്.ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച പുലർച്ചെയോ ആയിരിക്കാം കവർച്ച നടന്നതെന്നാണ് പൊലീസ് അനുമാനം.

360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോയോളം തൂക്കംവരുന്ന വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ജ്വലറി ഉടമ മുപ്പത്തടം സ്വദേശി വിജയകുമാർ പൊലീസിൽ അറിയിച്ചിട്ടുള്ളത്.ഈ നിലയ്ക്ക് ഇത് അടുത്തകാലത്തുണ്ടാ. വലിയ സ്വർണ്ണകവർച്ചകളിലൊന്നാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്രയും തൂക്കം വരുന്ന ആഭരണങ്ങൾ കവർച്ച നടന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഇനിയും കൃത്യമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.ചെറിയ അളവിൽ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിൽ ഇത്രയും കൂടിയ അളവിൽ സ്വർണ്ണവും വെള്ളിയും സൂക്ഷിക്കുമോ എന്നാണ് ഒട്ടുമിക്കവരുടെയും സംശയം.

ഇക്കാര്യത്തിൽ നാട്ടിൽ പലവിധ ഊഹാഭോഗങ്ങളും പ്രചരിക്കുന്നുണ്ട്.ഇതുകൂടി കണക്കിലെടുത്താണ് നഷ്ടപ്പെട്ട ആഭരണങ്ങളെക്കുറിച്ച് കൃത്യമായ വിവരശേഖരണത്തിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുള്ളത്. 100 സ്‌ക്വയർ ഫീറ്റിൽ താഴെ വലിപ്പമുള്ള മുറിയിലാണ് ജ്വലറി പ്രവർത്തിച്ചു വന്നിരുന്നത്. ജൂവലറി പ്രവർത്തിച്ചിരുന്ന മുറി രണ്ടായി വിഭജിച്ചിരുന്നു.ഒരു ഭാഗത്ത് ജ്വലറിയും മറുഭാഗത്ത് ബാർബർ ഷോപ്പുമാണ് പ്രവർത്തിച്ചുവന്നിരുന്നത്.

കെട്ടിടത്തിന്റെ പിൻഭാഗം ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഭിത്തിയാണ്. ഈ ഭാഗത്ത് ഒരാൾക്ക് കയറാൻ ഭാഗത്തിലുള്ള ദ്വാരം ദൃശ്യമാണ്. ഇതുവഴി ബാർബർ ഷോപ്പിനുള്ളിലെത്തി,വേർതിരിച്ചിരുന്ന ഭാഗം പൊളിച്ചാണ് ജ്വലറിക്കുള്ളിൽകടന്നിരിുയ്ക്കുന്നതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ജൂവലറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർകുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർച്ച ചെയ്തതെതിട്ടുള്ളത്. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഉടമ കവർച്ച നടന്ന വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിന് ശേഷമെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു.