കണ്ണൂർ: സിപിഎം തലശേരിഏരിയാ സമ്മേളനത്തിൽ ചൈനയെ പുകഴ്‌ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചൈനയ്ക്ക് ദാരിദ്ര്യ നിർമ്മാർജ്ജനം ഫലവത്തായി നടപ്പാക്കാൻ കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോകരാജ്യങ്ങളിൽ വൻ ശക്തികളിൽ പലതും സാമ്പത്തികമായി തകർന്നപ്പോഴും ചൈനയ്ക്ക് നാണയമൂല്യം തകരാതെ പിടിച്ചു നിർത്താൻ കഴിഞ്ഞു ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞത് ചൈനയക്കു നേട്ടമായിട്ടുണ്ട്.

സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള ചൈനയുടെ വളർച്ച അമേരിക്കയെ വിറളി പിടിപ്പിക്കുകയാണ്. അതുകൊണ്ടാണ് അമേരിക്ക അവർക്കെതിരെ ഉപരോധം തുടരുന്നത് എങ്കിലും ചൈനയെ ഒറ്റപ്പെടുത്താൻ പഴയതുപോലെ അമേരിക്കയ്ക്കു കഴിയുന്നില്ല. മറ്റു രാജ്യങ്ങൾ അതു പിന്തുണയ്ക്കുന്നില്ല. മുതലാളിത്ത രാജ്യങ്ങൾ പൊതുജനാരോഗ്യരംഗം സ്വകാര്യവൽക്കരിച്ചതിന്റെ ദുരന്തം കൊ വിഡ് കാലഘട്ടത്തിൽ വ്യക്തമായി.എന്നാൽ സോഷ്യലിസ്റ്റ് രാജ്യമായ ചൈന നൂറോളം രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയാണ് കോവിഡ് പ്രതിരോധരംഗത്ത് മുൻപന്തിയിൽ നിന്നത്. നമ്മുടെ ലോകം ഡിജിറ്റലായി വിഭജിക്കപ്പെട്ടിരിക്കുകയാണ് ഓൺലൈൻ പഠനകാലത്താണ് ഇതു കുടുതൽ വ്യക്തമായത്. എല്ലാവർക്കും ഡിജിറ്റൽ സൗകര്യം ഉറപ്പിക്കാനാണ് സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ക്യുബ കൊ വിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ അവിടെ സിഐ.എ മരുന്ന് ക്ഷാമത്തിന് എതിരെ ജനങ്ങളെ ഇളക്കിവിട്ടിരുന്നുവെങ്കിലും സ്വന്തമായി വാക്‌സിൻ കണ്ടു പിടിച്ചു ജനങ്ങൾക്ക് നൽകിയാണ് ക്യൂബ അതിനെ നേരിട്ടത്. ലോകത്ത് പല രാജ്യങ്ങളിലും മതമൗലികവാദ ശക്തികളെ പിൻതുണയ്ക്കുന്നത് അമേരിക്കയാണ്. അതിനാൽ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിനാണ് നാം രൂപം കൊടുക്കേണ്ടത്.ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്നത് കോൺഗ്രസ് ഭരണത്തിൽ മനം മടുത്തവരെ ആകർഷിച്ചാണ് 'പല വാഗ്ദ്ധാനങ്ങളും ജനങ്ങൾക്ക് കൊടുത്ത് അധികാരത്തിൽ വന്ന ബിജെപി പിന്നീട് തനിരുപം കാണിച്ചു.

ബിജെപി പൊതു മേഖല രംഗം കോർപറേറ്റുകൾക്ക് വിൽക്കുകയാണ് രാജ്യം തന്നെ അവർക്ക് കൈമാറുകയാണെന്നും കോടിയേരി പറഞ്ഞു.പുതിയ തൊഴിൽ നിയമം വന്നതോടെ തൊഴിലുകൾക്ക് തൊഴിൽ സുരക്ഷിതത്വം ഇല്ലാതാവുകയാണ് ബിജെപിയെ ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ ജുഡീഷ്യറിയും സ്വതന്ത്രമാധ്യമ പ്രവർത്തനവും ഇന്ത്യയിൽ വെല്ലുവിളി നേരിടുകയാണ്. ന്യുനപക്ഷങ്ങൾക്ക് എതിരായ നിയമനിർമ്മാണമാണ് ബിജെപി സർക്കാർ നടപ്പിലാക്കുന്നത്. പിന്നോക്ക വിഭാഗങ്ങളിലൂടെയാണ് ബിജെപി അധികാരം പിടിക്കുന്നത് 'രാജ്യത്ത് വർഗിയത ശക്തിപ്പെടുന്നതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ് ഹിന്ദു പ്രീണനനയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

എല്ലാ അധികാരങ്ങളും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ വിശാല സഖ്യം വേണം.ബിജെപി ഇതര പ്രസ്ഥാനങ്ങൾ ഭിന്നിച്ചു നിൽക്കുകയാണ്. അവർ ഒന്നിച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും. ദേശിയ തലത്തിൽ വിശാല ഐക്യ നിര വളർന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും. ഇടതുപക്ഷമാണ് ഇത്തരമൊരു സഖ്യത്തിന് ദിശാബോധം നൽകി നയിക്കുന്നത്.

ഒരിക്കലും രാജ്യഭരണത്തിൽ നിന്നും മാറ്റാൻ കഴിയില്ലെന്ന് എല്ലാവരും വിചാരിച്ച കോൺഗ്രസിനെ വിശാല ഐ കൃമാണ് പരാജയപ്പെടുത്തിയത്. ബദൽ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് വ്യക്തമായ ദിശാബോധമാണ് ഇടതുപക്ഷം നൽകുന്നത്. കേരളത്തിൽ നമ്മൾ മുൻകൈയെടുത്ത് ഒരു അക്രമസംഭവങ്ങളിലും പങ്കാളികളാവരുത്. ജനങ്ങൾ തെറ്റായി കാണുന്ന ഒന്നിലും സിപിഎം പ്രവർത്തകർ ഇടപെടരുത്. പാർട്ടിയിലും പുറത്തും ആരും അധികാര കേന്ദ്രങ്ങളാകരുത് ജനങ്ങളെ അണിനിരത്തിയാണ് മുന്നേറേണ്ടത്. എല്ലാ രംഗത്തും ഇന്ത്യയിൽ കേരളം ഒന്നാമതാണ്.

അതിദരിദ്രരെ കണ്ടെത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താനാണ് എൽ.ഡി.എഫ് സർക്കാർ ആഗ്രഹിക്കുന്നത്. അഭ്യസ്ഥർക്ക് ജോലി കൊടുക്കുകയെന്ന ദൗത്യം സർക്കാർ പൂർത്തീകരിക്കണം.സി.എ.ജിയെ ഉപയോഗിച്ചു സംസ്ഥാന സർക്കാർ പദ്ധതികൾ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത് അതിനെതിരെ ജനങ്ങളെ അണി നിരത്തണം. വികസന പദ്ധതികൾക്കായി ജനങ്ങളെ അണിനിരത്തണം തുടർച്ചയായി മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.