കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കൽ ഹൗസിൽ ശ്രീധരന്റെ മകൾ അഞ്ജലിയെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അമ്പലത്തറ പൊലീസ് തെലുങ്കാനയിൽ കണ്ടെത്തിയത്. അഞ്ജലിയെ തേടി തെലുങ്കാന പൊലീസും മലയാള സമാജം പ്രവർത്തകരും എത്തിയപ്പോൾ അഞ്ജലി ആദ്യമൊന്ന് പരിഭ്രമിച്ചങ്കിലും മലയാള സമാജം പ്രവർത്തകരുടെയും തെലുങ്കാന പൊലീസിനെയും സ്‌നേഹ ലാളനയിൽ മനമുരുകി.

വീട്ടുകാരുമായും അമ്പലത്തറ എസ് ഐ മധുസൂദനൻ മടിക്കൈയുമായി അഞ്ജലി സംസാരിച്ചു. ഫോൺ എടുത്ത് എസ് ഐ മധുസൂദനൻ പൊന്നുമോളെ നീ ഞങ്ങൾ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ കുസൃതിനിറഞ്ഞ പുഞ്ചിരിയായിരുന്നു മറുപടിയെന്ന് മലയാള സമാജം പ്രവർത്തകർ പറഞ്ഞു. പൊലീസിനൊപ്പം മലയാള സമാജം പ്രവർത്തകർ ഉള്ളത് അഞ്ജലിക്ക് വലിയ സന്തോഷമാണ് പകർന്നു നൽകുന്നത്. വാർത്തകളിലും മറ്റും പ്രചരിച്ച കഥകൾക്കപ്പുറമുള്ള കാര്യങ്ങളാണ് അഞ്ജലിക്ക് പറയാനുള്ളത്. നേരത്തെ പ്രചരിച്ചതും മറ്റും സത്യമാവാൻ ഇടയില്ല എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

അഞ്ജലിക്ക് ഒരു പ്രശ്‌നമില്ലെന്നും സന്തോഷവതിയാണെന്നുള്ളത് ഒഴിച്ചു മറ്റൊരു വിഷയങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ മലയാളം സമാജം പ്രവർത്തകർ തയ്യാറായില്ല . അമ്പലത്തറ പൊലീസ് തെലുങ്കാന എത്തുന്നതോട് കൂടി കാര്യങ്ങൾക്കെല്ലാം വ്യക്തത വരും. അമ്പലത്തറ പൊലീസ് സിഐ രാജീവന്റെ മനുഷ്യത്വപരമായതും വൈകാരികവുമായ സമീപനം കേസന്വേഷണത്തിന് വലിയ മുതൽ കൂട്ടായിരുന്നു. അഞ്ജലിയെ അമ്പലത്തറ പൊലീസ് കണ്ടെത്തുമെന്ന് ഇദ്ദേഹം നേരത്തെ ഉറപ്പു നൽകിയിരുന്നതാണ്. സിഐയുടെ തന്ത്രങ്ങൾക്കൊത്ത് പ്രവർത്തിച്ച് എസ് ഐ മധുസൂദനൻ മടിക്കൈ കേസ് അന്വഷേണത്തിന് വലിയ മുതൽക്കൂട്ടായി മാറി. .

ഹൈദരാബാദ് തെലങ്കാന അതിർത്തി പ്രദേശമാണ് നെക്കനാംപുർ. ഇവിടെ ഒരു ലോഡ്ജിൽ അഞ്ജലി തനിച്ച് താമസിച്ചു വരുന്നതിനിടയിൽ ഹുദയിലെ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. ഈ പെൺകുട്ടിയെ ചുറ്റിപ്പറ്റി മലയാളി സമാജത്തിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടു നിന്നും കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്. മലയാളി സമാജം പ്രവർത്തകർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നിർദ്ദേശപ്രകാരം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരബാദിലുള്ള പൊലീസ് ടീം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്.

പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്കട്ട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു.

യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പതിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടുന്ന് ഹൈദ്രാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് നേരത്തെ പൊലീസിന് ലഭിച്ചിരുന്ന വിവരം.