മലപ്പുറം: ചികിത്സ തേടിയെത്തിയ 21 വയസ്സുകാരിയെ ഓർത്തോ ഡോക്ടർ ലൈംഗിക പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ ഡോക്ടറെ ആശുപത്രിയിൽ നിന്നും പുറത്താക്കി. മലപ്പുറം ജില്ലാ ആസ്ഥാനത്തെ പ്രമുഖ ആശുപത്രിയിൽ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയെത്തിയ രാമപുരം സ്വദേശിനിയായ 21കാരിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർത്ത്. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം വലിയ ചർച്ചയായതോടെയാണ് ആശുപത്രി മാനേജ്മെന്റ് ഉടൻ യോഗംചേർന്ന് ഡോക്ടറെ പിരിച്ചുവിടുകയായിരുന്നു.

സംഭവത്തിൽ യുവതിയും വീട്ടുകാരും ആശുപത്രി അധികൃതർക്കു രേഖാമൂലം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കുകയോ പൊലീസിന് കൈമാറുകയോ ചെയ്യാതെ പരാതി പൂഴ്‌ത്തിവെക്കുകയാണ് ആശുപത്രി മാനേജ്മെന്റ് ചെയ്തിരുന്നത്. ഡോക്ടർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കളും മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായിരി്കുന്നത്. ആശുപത്രി മാനേജ്മെന്റ് യോഗംചേർന്നു ഡോക്ടറെ പുറത്താക്കിയതെന്നാണ് വിവരം.

അതേസമയം രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ സ്വാധീനമുള്ള ആരോപണ വിധേയനായ ഡോക്ടർ ഏതു വിധേനയും തിരിച്ചു കയറാൻ ശ്രമം നടത്തുന്നുണ്ട്. വിഷയത്തിൽ പരാതി ലഭ്യമായാൽ ഉടൻ നടപടിയുണ്ടാകുമെന്നു മലപ്പുറം പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്ന മുറക്ക് ഡോക്ടറുടെയും ആശുപത്രിയുടേയും പേരു വിവരണങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കും. ആരോപണ വിധേയനായ ഓർത്തോ ഡോക്ടർ മലപ്പുറം വേങ്ങരയിൽ ഒരു ക്ലിനിക്കും സ്വന്തമായി നടത്തുന്നുണ്ട്.

അവിടെ രോഗികളെ പരിശോധനയും നടത്താറുണ്ട്. മലപ്പുറം ഐ എം എ യിലെ ഒരു വിഭാഗം ഡോക്ടറെ പിന്തുണക്കേണ്ടെന്ന നിലപാടിലാണിപ്പോൾ. എന്നാൽ പ്രസ്തുത ആശുപത്രിയിലുള്ള സീനിയർ ഐ.എം.എ. നേതാവ് ഡോക്ടറെ സംരക്ഷിക്കാൻ ശ്രദ്ധിക്കുന്നതിൽ ഐ.എം.എ.യിൽ നിന്നും തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ഏതുനിമിഷവും പൊലീസ് കേസ് രജിസ്റ്റർചെയ്യാനുള്ള സാധ്യതയുള്ളതിനാൽ തന്നെ ഓർത്തോ ഡോക്ടർ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നായും സൂചനയുണ്ട്.

മലപ്പുറം രാമപുരത്തുള്ള 21കാരി രക്ഷിതാകളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ആശുപത്രിയിലെത്തി ആദ്യം വനിതാ ഗൈനോകോളെജി ഡോക്ടറെയാണ് കാണിച്ചത്. എന്നാൽ ഗൈനോ കോളെജി ഡോക്ടർ അതെ ആശുപത്രിയിലെ ഓർത്തോ ഡോക്ടറെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണു ആരോപണവിധേയനായ പുരുഷ ഓർത്തോ ഡോക്ടർ രക്ഷിതാക്കളെ പുറത്താക്കി വാതിൽ കുറ്റിയിട്ടു രോഗിയുടെ അടിവസ്ത്രം വരെ പൂർണ്ണമായും അഴിച്ചു മാറ്റിയത്.

തുടർന്ന് എല്ലാ രഹസ്യ ഭാഗത്തും രോഗിയുടേ അനുമതി തേടാതെ പത്ത് മിനിട്ടോളം ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. രോഗി എതിർത്തിട്ടും പരിശോധന തുടർന്നുവെന്നും പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഇതെ രൂപത്തിൽ 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ചതിനു പ്രസ്തുത ഡോക്ടർക്ക് വനിതാ രോഗിയിൽ നിന്നും ബന്ധുകളിൽ നിന്നും അടിയേൽക്കുകയും തുടർന്ന് ഡോക്ടറെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ആശുപത്രി മാനേജ്മെന്റ് ഡോക്ടറെ സംരക്ഷിച്ച് കേസ് ഒതുകി തീർക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.