കണ്ണൂർ: ഒരു കാലത്ത് പാർട്ടിക്കായി നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്ത ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചു സിപിഎം പാർട്ടി തല അന്വേഷണമാരംഭിച്ചു. ആകാശ് തില്ലങ്കേരി ഉയർത്തിയ കൊന്നവരും കൊല്ലിച്ചവരും വിവാദത്തെ തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ നേത്യത്വം കീഴ്ഘടകങ്ങളിൽ നിന്നും വിവരം ശേഖരിക്കുന്നത്. ആർഎസ്എസ് - ബിജെപി, കോൺഗ്രസ് സംഘർഷ കാലയളവിൽ പാർട്ടിക്കായി കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായവരെ കുറിച്ചാണ് അന്വേഷിക്കുന്നത്.

അൻപതു വർഷത്തിലേറെ പഴക്കമുള്ള കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ പങ്കെടുത്തവരിൽ ഇപ്പോൾ പലരും ജീവിച്ചിരിപ്പില്ല 70 വയസിനു മുകളിൽ പ്രായമുള്ള ഇവരിൽ പലരും വീടുകളിൽ കുടുംബാംഗങ്ങളുടെ സംരക്ഷണയിൽ കഴിയുന്നവരാണ് ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ജയിൽവാസമനുഭവിച്ചവരാണ് ഇവർ. ഇതിനു പുറമേ നേതൃത്വം കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാതെ ഡമ്മി പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചവരുമുണ്ട്. ഇവരിൽ പലരും കുടുംബത്തോടെ സിപിഎം വിട്ട അനുഭവങ്ങളാണ് കൂടുതലുള്ളത്.

എന്നാൽ കണക്കെടുപ്പ് പുരോഗമിക്കുമ്പോൾ പാർട്ടി നേതൃത്വത്തെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത് ഇതൊന്നുമല്ല നേരത്തെ കൊലപാതക കേസിൽ പ്രതികളായ കുപ്രസിദ്ധ ക്രിമിനലുകളായ പലരെയും ഇപ്പോൾ നാട്ടിൽ നിന്നും കാണാനിലെന്നതാണ്. ഇങ്ങനെ കാണാതായവരെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും യാതൊരു വിവരവുമില്ല. കുടുംബം ഉപേക്ഷിച്ചു പോയ ഇവർ മരിച്ചു പോയെന്നാണ് പലരും കരുതുന്നത്. നേരത്തെ പാർട്ടിക്കായി കൊലപാതകം നടത്തിയിരുത്തത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കേഡർമാരായിരുന്നു.

സജീവ പാർട്ടി പ്രവർത്തകരായ കായികബലമുള്ളവർക്ക് പ്രത്യേക ക്യാംപ് വഴി ആയുധ പരിശീലനവും കൊല നടന്നാനുള്ള രീതികളും വിദഗദ്ധരെ കൊണ്ടു പരിശീലിപ്പിച്ചാണ് സിപിഎം കൊലപാതക പരമ്പര തന്നെ നടത്തിയിരുത്തത് ഇവർക്കായി കോടതിയിൽ കീഴടങ്ങാനായി ഡമ്മി പ്രതികളുമുണ്ടായിരുന്നു. ഇങ്ങനെ നടത്തുന്ന ഓരോ കൊലപാതകങ്ങളും ഒരിച്ചപ്പോലും അറിഞ്ഞിരുന്നില്ല. പാർട്ടിയുമായി അകന്നാൽ പോലും ഇത്തരം കാര്യങ്ങൾ ആരും പുറത്തു പറഞ്ഞിരുന്നില്ല. ഇവർ ചത്തൊടുങ്ങുമ്പോൾ ഇത്തരം രാഷ്ട്രിയ കൊലപാതകങ്ങളിലെ രഹസ്യങ്ങൾ ഇവരോടൊപ്പം മണ്ണടിയുകയാണ് ചെയ്യുന്നത്. എന്നാൽ പാർട്ടി അണികളിലുണ്ടായ ശോഷണം കാരണമാണ് സിപിഎമ്മിന് കൊലനടത്താൻ പുറമേ നിന്നും ആളുകളെ കടമെടുക്കേണ്ട സാഹചര്യമുണ്ടാക്കിയിട്ടുള്ളത്.

പ്രൊഫഷനൽ ഗുണ്ടകളെയും സാമുഹ്യ വിരുദ്ധരെയും ആശ്രയിച്ചതിന്റെ വിളവെടുപ്പാണ് ഇപ്പോൾ സിപിഎം നേരിടുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഒരു കാലത്ത് പാർട്ടിക്കായി ജീവിച്ചു മരിച്ചവരുടെ വിവരങ്ങൾ സി പി എം വൈകിയ വേളയിലെങ്കിലും തേടുന്നത്. ഇവരെയും കുടുംബാംഗങ്ങളെയും പുനരധിവസിപ്പിക്കാനാണ് തീരുമാനം. പാർട്ടിക്കായി കൊലപാതകങ്ങൾ ചെയ്യുകയും ജയിലിൽ പോകേണ്ടി വരികയും ചെയ്ത ജീവിക്കുന്ന രക്തസാക്ഷികളാവാൻ അർജുൻ ആയങ്കിയുടെയും കൂട്ടരുടെയും ശ്രമം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സിപിഎമ്മിലെയും ഡിവൈഎഫ്ഐ യുടെയും നേതാക്കൾ ശത്രു പക്ഷത്ത് നിർത്തി സാഹചര്യത്തിലാണ് രാഷ്ട്രീയ എതിരാളികൾ തങ്ങളെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന സഹതാപ തരംഗമുണ്ടാക്കുന്ന തുരുപ്പ് ചീട്ടാണ്ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോതില്ലങ്കേരി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തെടുത്തത്.
ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ല ഒപ്പടുമെന്നും കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽ കെട്ടിവെച്ച് വേട്ടയാടരുതെന്നും രാഷ്ട്രീയ മുതലെടു പി നായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നുമാണ് ജിജോ കുറിച്ചത്.

പാർട്ടിയെ ഈ കാര്യത്തിൽ തെറ്റിക്കരുതെന്നും ജി ജോതില്ലങ്കേരി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ 20 മിനുട്ടിനു ശേഷം ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്‌ച്ച വൈകുന്നേരം തില്ലങ്കേരിയിൽ സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗത്തിന് മുന്നോടിയായാണ് തങ്ങളുടെ പാർട്ടിക്കുറ് തുറന്നു പ്രഖ്യാപിച്ചു കൊണ്ടു ജി ജോതില്ലങ്കേരി രംഗത്തുവന്നത്. നേരത്തെ തങ്ങൾ പാർട്ടിക്ക് എതിരായി ഒന്നും ചെയ്യില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്ത് ജയപ്രകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ പറഞ്ഞിരുന്നു.

തങ്ങളെയും പാർട്ടിയെയും തെറ്റിദ്ധരിപിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിനിടെയിൽ തില്ലങ്കേരിയിൽ പി.ജയരാജൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തോടെ വിവാദങ്ങൾ അവസാനിപ്പിക്കുന്നതിനാണ് സിപിഎം ഒരുങ്ങുന്നത്. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൾപെടെയുള്ളവർ പങ്കെടുക്കും. ആകാശ് തില്ലങ്കേരി വിഷയം രാഷ്ട്രീയ വിവാദമായതോടെയാണ് സിപിഎം വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്.