തിരുവനന്തപുരം: പൂവ്വാറിൽ 65 കാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആർ അറസ്റ്റിൽ. അശ്വതിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് പൂവ്വാർ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് പരാതി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകിയായിരുന്നു അശ്വതി പണം തട്ടിയത്.

മറ്റു മാർഗ്ഗങ്ങളില്ലാതെ തട്ടിപ്പിന് ഇരയായ ആൾ പാരാതി നൽകുകയായിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പൂവാർ പൊലീസ് യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും അശ്വതിയേയും കൂട്ടു പ്രതിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. ഇതിന് പിന്നിൽ സ്വാധീനങ്ങളുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പരാതിക്കാരന്റെയും സാക്ഷിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മാസം അഞ്ചിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

2016ലാണ് പരാതിക്കാരന്റെ ഭാര്യ മരിച്ചത്. ഇതോടെ കുട്ടികളെ നോക്കാനും മറ്റും പ്രശ്നങ്ങളുണ്ടായി. കൃത്യസമയത്ത് ആഹാരം നൽകാനാകത്ത സ്ഥിതിയും വന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരൻ മുഖേന വാഗ്ദാനം വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകൾ ഒഴിപ്പിക്കാൻ പണം വേണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ അശ്വതിയും വീട്ടിലെത്തി. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എന്നാൽ യുവതി വയോധികനെ പറ്റിക്കുകയായിരുന്നു. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞായിരുന്നു പണം തട്ടിയത്.

നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്നതിൽ ആരോപണ വിധേയയാണ് അശ്വതി. 2021 സെപ്റ്റംബറിൽ ഇവർക്കെതിരെ ഒരു പൊലീസ് ഓഫീസറുടെ പരാതിയിൽ കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവർ നേരിട്ടത്. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പായിരുന്നി ഇത്. എസ് ഐ മുതൽ ഐ പി എസ് ഉദ്യോഗസ്ഥരെ വരെയുള്ളവരെ യുവതി ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.
ഞ്ഞത്.

കൊല്ലം റൂറൽ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാർ ഇരകളായതായും യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായും സൂചനയുണ്ട്. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏർപ്പെടുകയും പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാർക്കും ലക്ഷങ്ങൾ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല.