കോഴിക്കോട്: ഒരു വിഭാഗം മലയാളികൾ ഒറ്റിക്കൊടുത്തിന്റെ ഭാഗമായി യുഎഇയിൽ മതനിന്ദാ കുറ്റത്തിന് ജയിലിലായ മലയാളി യുവാവിന് മോചനം. സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന ഇസ്ലാമിക വിമർശകനായ അബ്ദുൽഖാദർ പുതിയങ്ങാടിയാണ് കഴിഞ്ഞ ദിവസം യുഎഇ ജയിലിൽനിന്ന് മോചിതനായി നാട്ടിൽ എത്തിയത്. ഖാദറിന്റെ മോചനത്തിനായി കേരളത്തിലെ സ്വതന്ത്രചിന്തകരും ആക്റ്റീവിസ്റ്റുകളും നിരന്തരം ശ്രമിച്ച് വരികയായിരുന്നു.

ഒരുകാലത്ത് കടുത്ത ഇസ്ലാംമത വിശ്വാസിയായിരുന്നു ഖാദർ, സ്വതന്ത്രചിന്തകരോട് രൂക്ഷമായ ഭാഷയിൽ ആദ്യകാലത്ത് എറ്റുമുട്ടുമായിരുന്നു. എന്നാൽ പിന്നീട് മതത്തിന്റെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം നാസ്തികയിലേക്ക് തിരിഞ്ഞു. പിന്നീട് അങ്ങോട്ട് അതിശക്തമായ സൈബർ പോരാട്ടമാണ് ഖാദറും ഇസ്ലാമിസ്റ്റുകളും തമ്മിൽ ഉണ്ടായത്. ഇസ്ലാമിനെയും അതിനിശിതമായി വിമർശിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും, ടിക്ക് ടോക്ക് വീഡിയോളും ചെയ്തതാണ് ഖാദറിനെ കുടുക്കിയത്. യുഎഇയിൽ സ്വകാര്യ മേഖയി

ഇസ്ലാമിസ്റ്റുകൾ കൂട്ടത്തോടെ പ്രതിഷേധിച്ചിട്ടും, സൈബർ ആക്രമണം നടത്തിയിട്ടും ഖാദർ തന്റെ നിലപാടിൽ മാറ്റം വരുത്തിയില്ല. ഖാദർ മാപ്പുപറയണം എന്നായിരുന്നു അവർ ആക്രോശിച്ചത്. എന്നാൽ ഖുറാനിലും ഹദീസിലുമുള്ള കാര്യങ്ങളാണ് താൻ പച്ചക്ക് പറയുന്നത് എന്നായിരുന്നു ഖാദറിന്റെ നിലപാട്. സുഡാപ്പികൾക്ക് മുന്നിൽ മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്നാണ് ഖാദർ പോസ്റ്റിട്ടത്. എന്നാൽ ഗൾഫിലെ മലയാളി ഇസ്ലാമിസ്റ്റുകൾ ഖാദറിനെ വെറുതെ വിട്ടില്ല. അവർ ഈ ടിക്ക്‌ടോക്കും പോസ്റ്റും എല്ലാം ചൂണ്ടിക്കാട്ടി യുഎഇ പൊലീസിൽ കൂട്ട പരാതി നൽകി. ഒന്നും രണ്ടും പരാതികളല്ല, അവർത്തിച്ച് കൂട്ടത്തോടെ നൽകി ശരിക്കും ഖാദറിനെ ട്രാപ്പിലാക്കുകയായിരുന്നു. ഒരു ആശയത്തെ ആശയം കൊണ്ട് നേരിടുവാൻ ആയിരുന്നില്ല അവർ ശ്രമിച്ചത്. ഇതേതുടർന്നാണ് 2021 ഏപ്രിലിൽ ഖാദർ അറസ്റ്റിലായത്.

ഗൾഫിൽ എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒറ്റക്കെട്ടായി നീങ്ങുക എന്നതായിരുന്നു, മലയാളികളുടെ രീതി. പക്ഷേ ഇവിടെ മലയാളികൾ തന്നെയാണ് ഖാദറിനെ പൊലീസ് ഒറ്റിയത്്. ഖാദർ എഴുതിയതും പറഞ്ഞതും പെരുപ്പിച്ച് കാട്ടി അതിന്റെ അറബിയിലുള്ള തർജ്ജമ യുഎഇ പൊലീസിന് നൽകുകയാണ് അവർ ചെയ്തത്. എന്നാൽ ധീരനായ ഖാദർ പൊലീസിനും, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മതങ്ങളിലെ മോശം കാര്യങ്ങളെ ട്രോളുകമാത്രമാണെന്നുമാണ് പറഞ്ഞത്. മാപ്പുപറയാനുള്ള പൊലീസിന്റെ നിർദ്ദേശം ഖാദർ വഴങ്ങിയില്ല. കോടതിയിലും മാപ്പുപറഞ്ഞ് തടിയൂരാനുള്ള അവസരം ഉണ്ടായിട്ടും അയാൾ വഴങ്ങിയില്ല. അങ്ങനെയാണ് ഖാദർ ജയിലിൽ ആവുന്നത്. ഇതോടെ ഖാദറിന്റെ മാപ്പുപറച്ചിൽ ആഘോഷിക്കാനിരുന്നവരും ഇളിഭ്യരായി. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി അങ്ങനെ സ്വയം രക്തസാക്ഷിയായി.

മതനിന്ദാകുറ്റം പോലെ പ്രാകൃതമായ ഒരു കാര്യത്തിന്റെ പേരിൽ ഒരു മലയാളി ഗൾഫിൽ ജയിലിൽ ആയിട്ടും കേരളത്തിലെ സാംസ്കാരിക നായകരിൽ ആരും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഖാദറിന്റെ വിഷയം ഒരു മനുഷ്യാവകാശ പ്രശ്‌നമായി എടുത്തുകൊണ്ട് സ്വതന്ത്ര ചിന്തകരാണ് ഈ അനീതിക്കെതിരെ പ്രചാരണം നടത്തിയത്. ഖാദറിന്റെ ഭാഷയോടും ശൈലിയോടും വിയോജിക്കുന്നവർ പോലും, ഒരു ആശയ പ്രവർത്തനം നടത്തിയതിന് ഒരു മലയാളിയെ മലയാളികൾ തന്നെ ജയിലിലാക്കിയതിനോട് പ്രതിഷേധിക്കുന്നുണ്ട്. നവമാധ്യമങ്ങളിലടക്കം സ്വതന്ത്രചിന്തകരുടെ നേതൃത്വത്തിൽ ഖാദറിനായി വലിയ കാമ്പയിൻ നടന്നിരുന്നു.

പ്രശസ്ത സ്വതന്ത്രചിന്തകനായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു:

ഖാദർ ഒരു ചേകന്നൂർ മൗലവിയേയും ഭൂമിയിൽ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. ഖാദർ ഒരു അദ്ധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. ഖാദർ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ കാശ്മീരിൽ പോയിട്ടില്ല, ഖാദർ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല. പക്ഷേ അയാൾ ഇസ്ലാമിലെ പൊള്ളത്തരങ്ങളെ ഖുർആനും ഹദീസും ഉന്നയിച്ച് നിരന്തരം ട്രോളി. അതുകൊണ്ടുതന്നെ മലയാളികളായ മതമൗലികവാദികൾ കെണിയൊരുക്കി അബ്ദുൽ കാദർ പുതിയങ്ങാടിയെന്ന യുവാവിന് യു.എ.ഇയിൽ മൂന്ന് വർഷത്തേക്ക് ജയിൽ ശിക്ഷ വാങ്ങിച്ചുകൊടുത്തിരിക്കയാണ്. ധീരനായ ഈ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാവട്ടെ മാപ്പുപറയാൻ കൂട്ടാക്കാതെ ജയിൽ ശിക്ഷ സ്വീകരിച്ചിരിക്കയാണ്. ഖുറാനിലും ഹദീസിലുമുള്ള കാര്യങ്ങളാണ് താൻ പച്ചക്ക് പറയുന്നത് എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് പ്രസ്ഥാനമായ മതത്തിനെതിരെ ഖാദർ കൊളുത്തിയത് ഒരു തീപ്പന്തമാണ്.''- സി രവിചന്ദ്രൻ നേരത്തെ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ഖാദറിനെ വിമർശിച്ചത് ഇങ്ങനെയാണ്.

ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പ് കൈയോടെ പിടിക്കപ്പെട്ടുപോയ വിഷമായിരുന്നു ഖാദർ പുതിയങ്ങാടിയുടെ അറസ്റ്റ്. ഇന്ത്യൻ മോദി സർക്കാർ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യുന്നു, ആശയപോരാട്ടാത്തെ അടിച്ചമർത്തു എന്ന് പറയുന്നവരാണ്, തങ്ങൾക്ക് മതപരമായി മേൽക്കോയ്മയുള്ളിടത്ത് ഒരു മലയാളിയെ ജയിലിലാക്കിപ്പിച്ചത്. ഉത്തരേന്ത്യയിൽ എന്തെങ്കിലും സംഭവം ഉണ്ടായാൽ ആവിഷക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉറഞ്ഞു തുള്ളുകയും, ഒപ്പുശേഖരണം നടത്തുകയും ചെയ്യുന്ന സാംസ്കാരിക നായകരെയും ഖാദർ വിഷയത്തിൽ കാണാനില്ലായിരുന്നു.