തലശേരി: പഴനിയിൽ തലശേരിയിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശിനി പീഡനത്തിനിരയായ കേസിൽ വൻ ട്വിസ്റ്റ് 'പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കാൻ തമിഴ്‌നാട് പൊലിസ് സംഘം തലശേരിയിലെത്തി. ചൊവ്വാഴ്‌ച്ച രാവിലെയാണ് തമിഴ്‌നാട് പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തലശേരിയിലെത്തിയത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോവനുമായി കേസിനെ കുറിച്ച് ചർച്ച നടത്തിയതിനു ശേഷമാണ് പീഡനത്തിനിരയായ നാൽപതുകാരി താമസിക്കുന്ന തലശേരിയിലെ ലൈൻ മുറിയിലേക്ക് ഇവർ പ്രത്യേക വാഹനത്തിൽ യാത്ര തിരിച്ചത്. ഇവരോടാപ്പം വനിതാ പൊലീസുകാരുമുണ്ട്.

തമിഴ്‌നാട് പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഡി.ഐ.ജി ശൈലേന്ദ്രബാബുവിന്റെ നിർദ്ദേശപ്രകാരം കേസന്വേഷണത്തിനായി തലശേരിയിലെത്തിയത് പീഡനത്തിന് ഇരയായ സ്ത്രീകഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായിരുന്നു. ഇതേ തുടർന്നാണ് ഇവരുടെ മൊഴിയെടുക്കാൻ തമിഴ്‌നാട് പൊലിസ് തീരുമാനിച്ചത്. ഇവരുടെ ഭർത്താവിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിനു ശേഷം തമിഴ്‌നാട് പൊലിസ് സംഘം തിരിച്ച് നാട്ടിലേക്ക് മടങ്ങും തലശേരി ടൗൺ പൊലിസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇവർ അന്വേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. തലശേരി പൊലിസ് കമ്മിഷണർ മൂസവള്ളിക്കാടൻ ഇവരുടെ കൂടെ അന്വേഷണ സഹായത്തിനുണ്ടായിരുന്നു കേസന്വേഷണം ഊർജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള ഡി.ഐ.ജി അനിൽ കാന്ത് തമിഴ്‌നാട് ഡി.ഐ.ജി ശൈലേന്ദ്രബാബുവിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ തലശേരിയിൽ പീഡനത്തിനിരയായ സ്ത്രീയെ ചോദ്യം ചെയ്യാനായി അയച്ചത്.

വനിതാ പൊലിസാണ് ഇവരിൽ നിന്നും മൊഴിയെടുത്തത്. ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും പൊലിസ് ചോദ്യം ചെയ്യും ഇയാളും യുവതിയും നൽകിയ മൊഴി പരസ്പര വിരുദ്ധമായതിനെ തുടർന്നാണിത്. ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.ഇതിനിടെ കേസിൽ വാദി പ്രതിയാകാൻ സാധ്യതയുള്ള രീതിയിലാണ് കേസന്വേഷണം പുരോഗമിക്കുമ്പോൾ തെളിഞ്ഞു വരുന്ന ചിത്രം.

തമിഴ്‌നാട് സ്വദേശിനി പരാതിയിലുന്നയിക്കുന്നപോലെ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തമിഴ്‌നാട് ഡിഐജി അറിയിച്ചതാണ് കേസിലെ വൻ ട്വിസ്റ്റിന് വഴിയൊരുക്കിയത് 'പീഡനത്തിനിരയായ സ്ത്രീ അവരുടെസ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പികൊണ്ട് പരിക്കേൽപിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ പരിക്ക് കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.. പരാതിക്കാർ വിവാഹിതല്ലെന്നും തമിഴ്‌നാട് ഡിഐജി അറിയിച്ചിട്ടുണ്ട്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാർ തന്നെയാണെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു.

തമിഴ്‌നാട് പൊലിസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.ഇതിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കാൻ തലശ്ശേരിയിലെത്തിയത്.ഡിണ്ടികൽ അഡീഷണൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ പൂർത്തിയാക്കിയ പരാതിക്കാരി വീട്ടിലാണ് ഇപ്പോൾ ഉള്ളത്.

തീർത്ഥാടനത്തിനായി പളനിയിൽ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കെതിരെ ആരോപണ വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പഴനിയിലെ ലോഡ്ജുടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് പരാതിക്കാരിയുടെ കൂടെയുണ്ടായിരുന്ന ആളാണെന്ന് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. തലശ്ശേരിയിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ ലോഡ്ജുടമയെ ഭീഷണിപ്പെടുത്തിയത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശ്ശേരിയിൽ വരണമെന്നായിരുന്നു ഭീഷണി.

അതിനിടെ, കേസിലെ പരാതിക്കാരിക്ക് പരിക്കുകളില്ലെന്ന പ്രാഥമിക മെഡിക്കൽ റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചെന്നടക്കം സ്ത്രീ മൊഴിനൽകിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഇവിടെയൊന്നും പരിക്കില്ലെന്നാണ് കണ്ടെത്തൽ. പരാതിക്കാരിയും കൂടെയുണ്ടായിരുന്ന ആളും അമ്മയും മകനുമെന്ന പേരിലാണ് മുറിയെടുത്തതെന്ന് പഴനിയിലെ ലോഡ്ജുടമയും പറഞ്ഞു. ജൂൺ 19-നാണ് ഇരുവരും മുറിയെടുത്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. പിറ്റേദിവസം രണ്ടുപേരും പുറത്തുപോയി. ഹോട്ടലിൽ നൽകിയ ആധാർ കാർഡ് തിരികെവാങ്ങാതെയാണ് പോയത്.

അഞ്ച് ദിവസത്തിന് ശേഷം ആധാർ കാർഡ് വാങ്ങാനായി തിരികെവന്നു. ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇരുവർക്കും അമ്പത് രൂപ വീതം നൽകിയെന്നും അന്ന് സ്ത്രീയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ലോഡ്ജുടമ പറഞ്ഞു. ഈ സംഭവങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നതെന്നും ലോഡ്ജുടമ കൂട്ടിച്ചേർത്തു.

പഴനിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ പരാതി ലഭിച്ചിട്ടില്ലെന്ന് പഴനി അടിവാരം പൊലീസിന്റെ പ്രതികരണം. ഇതോടെയാണ് കണ്ണുർ പൊലിസ് കമ്മിഷണർ ആർ ഇളങ്കോ കേസിൽ കുടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്.