ഡബ്ലിൻ : അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷവും വിഷുസദ്യയും , വിഷുദിനമായ ഒക്ടോബർ ഏപ്രിൽ 14 ഞായറാഴ്‌ച്ച നടത്തപ്പെടുന്നു.ലൂക്കനിലെ Sarsfields GAA club ൽ വച്ച് രാവിലെ 11 മുതൽ 4വരെയാണ് ആഘോഷപരിപാടികൾ.

കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക.

ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭദ്രദീപം കൊളുത്തി, വിഷു പൂജകളോടെ പരിപാടികൾ ആരംഭിക്കും.
വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം,വിഷുസദ്യ, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും,ഹൈന്ദവ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി കുട്ടികൾക്കായി നടത്തിവന്നിരുന്ന ബാലഗോകുലം വിഷുദിനത്തിൽ പുനരാരംഭിക്കുകയും ചെയ്യുന്നു.

വിഷു ആഘോഷത്തിലും കുട്ടികളുടെ ബാലഗോകുലത്തിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുന്നവർ 0892510985, 0852669280 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.സത്ഗമയ കൂട്ടായ്മയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള Whatsapp link വഴി ജോയിൻ ചെയ്യാവുന്നതാണ്.

Follow this link to join the Satgamaya WhatsApp group: https://chat.whatsapp.com/JqdaPmgwBb60ILWcJl9MUs

Venue: https://g.co/kgs/vWnrD7Z