ഡബ്ലിൻ: കഴിഞ്ഞ ദിവസം അയർലണ്ടിൽ നിര്യാതനായ ഡിലൻ സിനോയി (10) യുടെ സംസ്‌കാരം ഏപ്രിൽ 19 വെള്ളിയാഴ്‌ച്ച ഡബ്ലിനിൽ നടക്കും. വെള്ളിയാഴ്‌ച്ച രാവിലെ 11 മണിക്ക് ഡബ്ലിൻ ബാലിമണിലുള്ള St. Joseph's Church, St. Pappin's Parish ( D11 Y732 ) ദേവാലയത്തിൽ സീറോ മലബാർ ക്രമത്തിലുള്ള സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് Balgriffin extension Cemetery യിൽ (D17C6770) സംസ്‌കാരം നടത്തപ്പെടും.

ഡിലൻ സിനോയിക്ക് അന്തിമോപചാരം അർപ്പിക്കുവാൻ നാളെ ഏപ്രിൽ 18 വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 1 മുതൽ 4 വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള Jennings Funeral Directors ( Oscar Traynor Road, Coolock. Dublin 17, D17FK58 ) ൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർവാസിസ് (കാർട്ടൺ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (RCNU ബ്യൂമോണ്ട് ഹോസ്പിറ്റൽ,ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ ,ഹെയ്‌സൽ എന്നിവർ സഹോദരങ്ങളാണ്.

ബിജോയി പുല്ലുകാലായിൽ