റ് വർഷം മുൻപായിരുന്നു ഇന്ത്യൻ കമ്പനിയായ ഒല അന്താരാഷ്ട്ര മാർക്കറ്റുകളിൽ പ്രവേശിച്ചത്. സാമാന്യം ഭേദപ്പെട്ട പ്രകടനം അവിടെ കാഴ്‌ച്ച വയ്ക്കുന്നതിനിടയിൽ കമ്പനി ഇപ്പോൾ ബ്രിട്ടീഷ്, ആസ്‌ട്രേലിയൻ, ന്യൂസിലാൻഡ് വിപണികളിൽ നിന്നും പിൻവാങ്ങുന്നതായി എക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി പുറപ്പെടുവിക്കാൻ ഇരിക്കുന്ന ഇനീഷ്യൽ പബ്ലിക് ഓഫറിംഗി (ഐ പി ഒ) ന് മുൻപായി ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി നിരവധി അവസരങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നതെന്ന് സോഫ്റ്റ് ബാങ്ക് അടിസ്ഥിത റൈഡ്- ഹെയ്ലിങ് സ്റ്റാർട്ട്അപ് വക്താവ് ടെക്ക് ക്രഞ്ചിനോട് പറഞ്ഞു. ഇന്ത്യയിൽ നൂറു കണക്കിന് നഗരങ്ങളിൽ ഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനം ഒല നൽകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയാണിത്.

ഈ അവസരങ്ങൾ മുൻനിർത്തി തങ്ങളുടെ മുൻഗണനാക്രമം വിശകലനം ചെയ്തു എന്നും, അതിന്റെ ഭാഗമായിട്ടാണ് വിദേശ വിപണികളിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതെന്നും കമ്പനി വക്താവ് അറിയിച്ചു. 2021- ൽ 7.3 ബില്യൺ ഡോളർ മൂല്യം കൈവരിച്ച ഒല, ഇന്ത്യയിലെ ഹൈ പ്രൊഫൈൽ സ്റ്റാർട്ട്അപ്പുകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല, ടീംസെക്, ടൈഗർ ഗ്ലോബൽ, വാർബർഗ് പിൻകസ് തുടങ്ങിയ ഭീമന്മാരുടെ പിന്തുണയും ഇവർക്കുണ്ട്.

വൈദ്യുത ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്ന ഒല ഇലക്ട്രിക് പബ്ലിക് ലിസ്റ്റിങ് ചെയ്തതിനു ശേഷം ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐ പി ഒ) ഫയൽ ചെയ്യുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ നിന്നും ഐ പി ഒ വഴി 662 മില്യൻ ഡോളർ സമാഹരിക്കുവാനാണ് ഒല ഇലക്ട്രിക്കൽ ലക്ഷ്യമിടുന്നത് എന്ന് കഴിഞ്ഞവർഷം ഫയൽ ചെയ്ത രേഖകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഒലയും മുഖ്യ എതിരാളികളായ ഊബറും തമ്മിൽ ലയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇരു കമ്പനികളും അത്തരത്തിലുള്ള റിപ്പോർട്ടുകൾ പരസ്യമായി തന്നെ നിഷേധിച്ചിരുന്നു. അതിനിടയിൽ ഊബറിന്റെ ഭക്ഷണ വിതരണ ബിസിനസ്സ് ഈ രംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ സൊമാറ്റോക്ക് 2020- ൽ വിറ്റിരുന്നു.