തിരുവനന്തപുരം, ജൂൺ 11, 2024: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ മാനേജ്മെന്റ്‌റ്, ടെക്നോളജി, റിസ്‌ക്ക് കൺസൾട്ടിങ് കമ്പനിയായ ഗൈഡ്ഹൗസ് തങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂളിലെ കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും നവീകരിച്ചു.

സമൂഹ നന്മയ്ക്കായുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗൈഡ്ഹൗസിന്റെ ഏറ്റവും പുതിയ പ്രവർത്തനങ്ങളാണ് സൈനിക സ്‌കൂളിൽ നടപ്പിലാക്കിയത്. സൈനിക സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 25 കമ്പ്യൂട്ടറുകളും കസേരകളും നൽകി. സൈനിക സ്‌കൂളിൽ കമ്പ്യൂട്ടർ ലാബിന്റെയും ലൈബ്രറിയുടെയും നവീകരണത്തിനായി ഗൈഡ്ഹൗസ് 16.77 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഗൈഡ്ഹൗസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡെബ്ബി റിച്ചി; പേയ്റോൾ ഡയറക്ടർ ലോറി കാർട്ടർ; പാർട്ണർ മേരിലിൻ ഷിനബെറി; പ്രൊക്യുർമെന്റ്‌സ് ഡയറക്ടർ ക്രിസ്റ്റി ജോൺസ്, എന്നിവർ നിർവഹിച്ചു. ഗൈഡ്ഹൗസ് ഇന്ത്യ മേധാവിയും പാർട്ണറുമായ മഹേന്ദ്ര സിങ് റാവത്ത്, സജി സഖറിയ, ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ഭാവിയിൽ ഇത്തരം സംരംഭങ്ങൾ ഇനിയും നടപ്പാക്കുമെന്ന് ഗൈഡ്ഹൗസ് അധികൃതർ പറഞ്ഞു.