കോഴിക്കോട് : കേരളത്തിലെ സ്പീഡ് ക്യൂബിംഗ് പ്രേമികള്‍ക്കായി വേള്‍ഡ് ക്യൂബ് അസോസിയേഷന്‍ (WCA) വേദിയൊരുക്കുന്നു.WCA സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിംഗ് കോണ്‍ക്വസ്റ്റ് 2024, ഈ വരുന്ന ജൂലൈ 6-7 തീയതികളില്‍ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും.

വിവിധ ഇനങ്ങളിലായുള്ള ക്യൂബിങ് മത്സരങ്ങളില്‍ പങ്കെടുക്കാനും, പുതിയ കഴിവുകള്‍ പഠിക്കാനും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മറ്റ് ക്യൂബര്‍മാരെ കണ്ടുമുട്ടാനും ഇവിടെ അവസരമൊരുക്കും.3x3x3, 4x4x4, 5x5x5, Pyraminx, Megaminx എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. ഓരോ വിഭാഗത്തിലും ഏറ്റവും വേഗത്തില്‍ ക്യൂബ് റിസോള്‍വ് ചെയ്യുന്നതിനായി മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ 2024 ജൂണ്‍ 4 ന് ആരംഭിച്ചു. സ്ലോട്ടുകള്‍ പരിമിതമായതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ഔദ്യോഗിക വേള്‍ഡ് ക്യൂബ് അസോസിയേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.