കൊച്ചി. ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്‌സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്‌ട്രേലിയൻ ചലച്ചിത്ര- ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉൾപ്പെടുത്തി നിർമ്മിക്കുന്ന 'ഗോസ്റ്റ് പാരഡെയ്‌സിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്നത് ജോയ് കെ.മാത്യു ആണ്.

ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ബാനറിൽ കങ്കാരു വിഷന്റെയും വേൾഡ് മദർ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്‌സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂർ, സോഹൻ സീനുലാൽ, സാജു കൊടിയൻ, ലീലാ കൃഷ്ണൻ, ജോബിഷ്, മാർഷൽ, അംബിക മോഹൻ, പൗളി വത്സൻ, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസ്സോ, അലന എന്നിവർ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

രസകരവും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫർ, മഹേഷ് ചേർത്തല (ചമയം ), മൈക്കിൾ മാത്സൺ, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം ), ഡോ.രേഖാ റാണി,സഞ്ജു സുകുമാരൻ (സംഗീതം),ഗീത് കാർത്തിക്, ജിജി ജയൻ, ബാലാജി (കലാ സംവിധാനം), സലിം ബാവ(സംഘട്ടനം), ലിൻസൺ റാഫേൽ (എഡിറ്റിങ്) ടി.ലാസർ (സൗണ്ട് ഡിസൈനർ),എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ജെ. മാത്യു കണിയാംപറമ്പിൽ, ഫിനാൻസ് കണ്ട്രോളർ ജിജോ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ ക്ലെയർ, ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാധാകൃഷ്ണൻ,യൂണിറ്റ് മദർലാന്റ് കൊച്ചി, കാമറ - ലെൻസ് ( മാർക്ക് 4 മീഡിയ എറണാകുളം) പി. ആർ. സുമേരൻ( പി. ആർ. ഓ.) എന്നിവരാണ് അണിയറ പ്രവർത്തകർ.