ലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഹ്രസ്വ ചിത്രങ്ങളിൽ വി എഫ് എക്സിന്റെ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ഹ്രസ്വചിത്രം 'തേർട്ടീൻ ' പുറത്തിറങ്ങി. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പരിചിതരായ അമ്പു യോഗി, ഷാരിക് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുസാദ് സുധാകറാണ്.

ഗതികിട്ടാത്ത പരേതാത്മാക്കളുടെ വശീകരണത്തിൽ അകപ്പെട്ടുപോയ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ മുജീബ് എന്ന കഥാപാത്രം നടത്തുന്ന രസകരമായ ഇടപെടലാണ് ഹ്രസ്വചിത്രത്തിന്റെ കഥാ തന്തു. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ മിഥു വിജിലാണ് നായികയായി എത്തുന്നത്. മാധ്യമപ്രവർത്തകനായ ചന്ദ്രശേഖർ, ശ്രീ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ബ്ലോക്ക് ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പതിവ് അപസർപ്പക കഥകളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹിക മാധ്യമങ്ങളിലെ പുതുപുത്തൻ സങ്കേതങ്ങളുടെ സാധ്യതകളാണ് വശീകരണത്തിനായി പരേതാത്മാക്കൾ തെരെഞ്ഞെടുക്കുന്നത്. ഭീതിയുടെയും ആകാംക്ഷയുടേയും അകമ്പടിയിൽ ആസ്വാദ്യകരമായി ഒരുക്കിയിരിക്കുന്ന ഒരു ഫാന്റസിയാണ് 'തേർട്ടീൻ' എന്ന ഈ ഹ്രസ്വചിത്രം. തിരക്കഥയും സംഭാഷണവും ഒരുക്കിയത് അഖിൽ വിനായകാണ്.

വിവേക് വിജയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ശ്രീജിത്ത് കലയരശ്ശ് ഒരുക്കിയ വി എഫ് എക്സ് വിസ്മയം, എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണ്. വിഷ്ണു രാജശേഖരൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഫിൻ ജോർജ് വർഗീസ് ആണ് എഡിറ്റർ. ലാസ്റ്റ് മിനിറ്റ് പ്രൊഡക്ഷൻസും സ്റ്റോറി റീൽസ് മീഡിയയും ആണ് നിർമ്മാതാക്കൾ