തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്നു സ്വീകരിച്ചു.

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാണ് ഉപരാഷ്ട്രപതി. ബിരുദദാന ചടങ്ങിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലില്‍ ബോട്ട് സവാരി നടത്തും. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി 9.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും