കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയില്‍ വച്ചാണ് അപകടം ഉണ്ടായത്. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാര്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.