രേന്ദ്ര ദാഭോൽക്കറെ വെടിവെച്ചകൊന്ന കേസിൽ രണ്ടുപേർക്ക് ശിക്ഷ ലഭിച്ചതോടെ ഇതേ രീതിയിലുള്ള മറ്റു മൂന്നു കൊലപാതകക്കേസുകളും തെളിയാൻ സാധ്യത കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ, കന്നഡയിലെ പ്രമുഖ സാഹിത്യകാരനായ എം.എം. കലബുർഗി, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകക്കേസുകളിലാണ് ഈ വിധി നിർണായകമായി മാറാൻ സാധ്യത തെളിയുന്നത്.

നാല് വധക്കേസുകളിലും ഒരേ തരത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചതാണ് അന്വേഷണം പ്രതികളിലേക്കെത്തിച്ചത്. പിസ്റ്റൾ താനെ കടലിടുക്കിൽ നിന്നായിരുന്നു കണ്ടെടുത്തത്. 2013 ഓഗസ്റ്റ് 20-നാണ് അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടം നടത്തിയ ഡോ. നരേന്ദ്ര ദാഭോൽക്കർ കൊല്ലപ്പെട്ടത്. തുടർന്നാണ് സമാനമായ രീതിയിൽ മൂന്ന് പേരും കൊല്ലപ്പെടുന്നത്.

പ്രഭാത നടത്തത്തിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പുരോഗമനപരമായ നിലപാടുകളാണ് കൊപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണമാണ് സനാതൻ സൻസ്ത എന്ന സംഘടനയിലേക്ക് നയിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും യുക്തിസഹമായ ചിന്തകളോടുള്ള ശത്രുതയുമായിരുന്നു വധത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ദാഭോൽക്കർ കേസിൽ സനാതൻ സൻസ്തയുടെ രണ്ടുപ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. എന്നാൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിന് സമാനമായി വധഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ശിക്ഷ ലഭിച്ചില്ല എന്നത് ഒരു പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. പൻസാരെയുടെയും കലബുർഗിയുടെയും കൊലപാതകങ്ങൾക്ക് പിന്നിലും ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ആദ്യം കേസന്വേഷിച്ച പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ 2014 മെയ്‌ മാസത്തിലാണ് ഹൈക്കോടതി കേസ് സിബിഐ.ക്ക് കൈമാറിയത് 2018 ഓഗസ്റ്റിൽ സിബിഐ. പ്രതികളെ പിടികൂടി. ദാഭോൽക്കറിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ നശിപ്പിക്കാൻ സനാതൻ സൻസ്തയുടെ അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ സഹായിച്ചതായി 2019-ൽ സിബിഐ. കണ്ടെത്തി.

ദാഭോൽക്കർ, പൻസാരെ, കലബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളെ മുൻകൂട്ടി ആസൂത്രണം ചെയ്ത ഭീകരപ്രവർത്തനമെന്നാണ് സിബിഐ. വിശേഷിപ്പിച്ചിരുന്നത്. 1980കളുടെ തുടക്കം മുതൽ തന്നെ നിരവധി ഭീഷണികളും ആക്രമണങ്ങളും ദാഭോൽക്കർ നേരിട്ടിരുന്നുവെങ്കിലും അദ്ദേഹം പൊലീസ് സംരക്ഷണം നിരസിക്കുകയായിരുന്നു.

1980-കളുടെ അവസാനം പതിറ്റാണ്ടുകൾ നീണ്ട ഡോക്ടർ എന്ന ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് ദാഭോൽക്കർ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന പ്രസ്ഥാനം ആരംഭിച്ച് അന്ധവിശ്വാസങ്ങൽക്കെതിരെ പോരാട്ടം തുടങ്ങിയത്. മറാഠി ഭാഷയിലുള്ള വാരികയായ സാധനയിലൂടെയുടെ അന്ധവിശ്വാസത്തിനെതിരെയും അദ്ദേഹം രൂക്ഷമായ പോരാട്ടമാണ് നടത്തിയത്.