മട്ടന്നൂർ: മഴമൂലം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ദുബായിയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. കനത്ത മഴയിൽ ലാൻഡ് ചെയ്യാനാകാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് പോയത്. ഉച്ച കഴിഞ്ഞ് 3.08-നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്.