കണ്ണൂർ: ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ജൂൺ ഒന്നുമുതൽ പണിമുടക്കിലേക്ക്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അസോസിയേഷൻ സമരപ്രഖ്യാപന നോട്ടീസ് നൽകി. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജോലിസമയം കഴിഞ്ഞാലുടൻ അധികജോലി ചെയ്യാതെ വണ്ടി നിർത്തി പോകുമെന്നാണ് മുന്നറിയിപ്പ്.

അപേക്ഷക്ഷണിച്ചെന്ന് റെയിൽവേ
തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിനുകീഴിൽ 5696 അസി. ലോക്കോപൈലറ്റുമാരെ നിയമിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ റെയിൽവേയിൽ 218 ഒഴിവുകളാണുള്ളത്. കടുത്ത ജോലിഭാരമാണ് അതുണ്ടാക്കുന്നത്. ജനുവരി 20 മുതൽ ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാൽ മാസം മൂന്നു കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.