കോഴിക്കോട്: പന്തീരാങ്കാവ് ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു. കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ രതീഷ് (44) ആണ് മരിച്ചത്. ചീർപ്പ് പാലം കടക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണതാണെന്ന് കരുതുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയിൽ വീണത്. പുഴക്ക് കുറുകെയുള്ള ബണ്ടിൽ നിൽക്കുന്നതിനിടെ അബ്ദദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് കരുതുന്നത്. മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്‌സ് സ്‌കൂബ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.