കുന്നംകുളം: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂർ റോഡിലാണ് അപകടമുണ്ടായത്.

സൈറൺ മുഴക്കിയാണ് ആംബുലൻസ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് യുടേൺ എടുക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു.