- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസില്‍ കയറുന്ന സ്കൂള്‍ വിദ്യാര്‍ഥികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
പാലക്കാട്: തൃത്താലയില്‍ പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.
ഇയാള്‍ നിരവധി പോക്സോ കേസികളില്‍ പ്രതിയാണ്. ഇയാള്‍ നിരവധി പോക്സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. 25കാരനായ ഷിഹാബ് വര്‍ഷങ്ങളായി തുടരുന്ന രീതിയാണിത്.
ഒരേ സമയം രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്. ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലവില്‍ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളില്‍ നിരവധി പോക്സോ കേസുകളില്‍ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറയുന്നു.