ഇർവിങ്(ഡാളസ് ):ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബിന്റെ 2024 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു മുൻ പ്രസിഡണ്ട് ഡോ:അഞ്ചു ബിജിലിയെ പുതിയ വർഷത്തേക്ക് പ്രസിഡണ്ടായി വീണ്ടും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി രാജു കാറ്റാടി, എ വി തോമസ് എന്നിവരെയും സെക്രട്ടറിയായി മാത്യു ഇട്ടുപ്പ് ട്രഷററായി റോയ് ചിറയൽ എന്നിവരെയും തെരഞ്ഞെടുത്തു.

ഇർവിങ് പസന്ത് റസ്റ്റോറൻന്റിൽ നടന്ന മീറ്റിംഗിൽ ആണ് ഈ തെരഞ്ഞെടുപ്പ് നടന്നത് .അഞ്ച് പ്രൈമറി ക്ലിനിക് ലയൺസ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ചെലവിൽ ഡോക്ടർ വിസിറ്റ്. ലാബ് വർക്ക് ചെയ്യുവാനും ഈ ക്ലിനിക്കിൽ മുഖേന സാധിക്കും 2023 2024 വർഷത്തിൽ 3567 മണിക്കൂർ ലയൺസ് ക്ലബ് ചാരിറ്റി പ്രവർത്തനം നടത്തുകയും ആളുകൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കുകയും ചെയ്തു ഡോക്ടർ ജോൺ ജോസഫ് ക്ലിനിക്കുകളുടെ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിക്കുന്നു .

ഈ പ്രോഗ്രാമിനോട് അനുബന്ധിച്ച് വാർഷിക ആഘോഷവും ഫാമിലി നൈറ്റും സംഘടിപ്പിച്ചു പി സി സി ജോൺ പി ഡി ജി ബിൽസ് സ്മിതർമാൻ എന്നിവർ പങ്കെടുത്തു 2023 2004 കാലഘട്ടത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു ബ്രാഞ്ച് പ്രസിഡണ്ട് ആയി കാമിനി രവിചന്ദ്രനും ലിയോ ക്ലബ് പ്രസിഡണ്ടായി റയാൻ കാറ്റാടിയെയും തിരഞ്ഞെടുത്തു റെയ്ച്ചൽ മാത്യു എം സി യായിരുന്നു സെക്രട്ടറി ജോജോ പോളി നന്ദി പറഞ്ഞു