കണ്ണൂർ: കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തെ സിപിഎം നേതാവ് എ കെ ബാലൻ.കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സന്ദർശനത്തിന് ശേഷം എ കെ ബാലൻ കുറ്റപ്പെടുത്തി.കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ വ്യക്തമാക്കി.

അതേസമയം ഭരണത്തിന്റെ തണലിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും സുധാകരൻ പറഞ്ഞു.