ലക്‌നൗ: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. കർഷകരെയും നിയമത്തെയും ചവിട്ടിയരക്കാൻ കഴിയുന്നവർക്ക് ഭരണഘടനെയും തകർക്കാൻ കഴിയുമെന്ന് അഖിലേഷ് പറഞ്ഞു.

അധികാരത്തിലുള്ള ആളുകളുടെ പ്രവർത്തികൾ തങ്ങൾ കണ്ടു. ലഖിംപുരിൽ അവരുടെ പ്രവർത്തനം ഞങ്ങൾ കണ്ടു. കർഷകരെ അവർ വാഹനം കൊണ്ട് നശിപ്പിച്ചു. അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

കർഷകർ അന്നദാതാക്കളാണ് . അവർ ഇന്ന് അപമാനിതരാകുകയാണ്. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാത്ത കർഷകരുടെ ആത്മവിശ്വാസത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ് യുപി സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണെമന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.