തിരുവനന്തപുരം: തന്റെ മകൾക്ക് നേരെയുണ്ടായ അസത്യപ്രചരണത്തിലും തന്റെയും ബാലയുടെയും ഫോൺകോൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയും നിയമനടപടിക്കൊരുങ്ങി അമൃത സുരേഷ്. ഇൻസ്റ്റഗ്രാം വീഡിയോയിലുടെയാണ് അമൃതയുടെ പ്രതികരണം.നടൻ ബാലയും താരത്തിന്റെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള ഒരു ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ഒരു പ്രമുഖ യുട്യൂബ് ചാനൽ പുറത്തു വിട്ടത് കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇതിനെതിരെയാണ് ഇപ്പോൾ അമൃത രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോൾ അമൃതയോടൊപ്പമുള്ള തങ്ങളുടെ മകളെ വിഡിയോ കോളിൽ കാണണം എന്ന് ബാല അമൃതയോട് ആവശ്യപ്പെടുന്നതും ഇപ്പോൾ താൻ വീട്ടിൽ ഇല്ല അതു കൊണ്ട് കഴിയില്ലെന്നു അമൃത പറയുന്നതുമാണ് പുറത്തു വന്ന ഓഡിയോയിൽ.ഓഡിയോ പുറത്തു വിട്ട മാധ്യമം അമൃതയുടെയും ബാലയുടെയും മകൾ കോവിഡ് പോസിറ്റീവ് ആണെന്നും പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെക്കുറിച്ചാണ് ഈ അസത്യം പ്രചരിപ്പിച്ചിരിക്കുന്നത്, അമ്മ എന്ന നിലയിൽ എനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും അമൃത പറയുന്നു.

 
 
 
View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

മകൾക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും അസത്യം പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ കേസ് കൊടുക്കും എന്നുമാണ് അമൃത വിഡിയോയിൽ പറയുന്നത്.കാൾ ലീക്ക് ചെയ്ത ആളുകൾ മുഴുവൻ കാളും ലീക്ക് ചെയ്യാത്തത് എന്താണെന്നു മനസിലാകുന്നില്ല. ഇന്നലെയാണ് സംഭവം. രണ്ട് തവണയാണ് ബാല എന്നെ വിളിച്ചത്. അതിൽ ആദ്യം വിളിച്ചു മകളെ വിഡിയോ കാളിൽ കാണണം എന്ന് പറഞ്ഞപ്പോൾ താൻ പുറത്ത് ആണെന്നും അമ്മ വീട്ടിലുണ്ട് അമ്മയെ വിളിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. അമ്മയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു. തന്നെ വിളിക്കുന്നതാണ് ലീക്ക് ആയ ഓഡിയോയിൽ ഉള്ളത്.

അതിൽ അമ്മ ചിലപ്പോൾ കിടക്കുന്നതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് പറയുന്നുണ്ട്. താൻ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ നിന്നു മാറി നിൽക്കുകയായിരുന്നു. താൻ പുറത്താണ് എന്ന് പറഞ്ഞാൽ അതിന്റെ അർഥം ആരുടെയെങ്കിലും കൂടെയാണ് എന്നല്ല. ആ ഫോൺ കോൾ കഴിഞ്ഞു താൻ വീട്ടിൽ അമ്മയെ വിളിച്ചു പറഞ്ഞു, അമ്മയും അവന്തികയും കൂടെ ബാല ചേട്ടന്റെ കോൾ വെയിറ്റ് ചെയ്തു ഏറെ നേരം കാത്തിരുന്നു. കുറേ തവണ ഞാൻ ബാലച്ചേട്ടന്റെ ഫോണിൽ വിളിച്ചിട്ട് ആരും എടുത്തില്ലെന്നും അമൃത വിഡിയോയിൽ പറയുന്നു.