കൊഴുവനാൽ: ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിന് പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ ബിൽഡിങ്‌സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. ബാബു എറയണ്ണൂർ, ബിനിമോൾ ചാക്കോ, ഷാജി കരുണാകരൻ നായർ, സ്മിതാ വിനോദ്, ജോസ്‌മോൻ മുണ്ടയ്ക്കൽ, മിനി ബാബു, ഗീതാ രവി, മഞ്ചു ദിലീപ്, വി ആർ ലാലു, ലില്ലി ജോസഫ്, ജെസി ജോർജ്, സജീവ് ഗോവിന്ദരാജ്, ജിനു ബി നായർ, ബിനോജ് കെ ജോസ് എന്നിവർ പ്രസംഗിച്ചു.