മനാമ: രക്തദാനം, കോവിഡ് പ്ലാസ്മാ ദാനം, ഒപ്പം കൊറോണാ വാക്‌സിൻ പരീക്ഷണത്തിന് തയ്യാരാറുള്ളവരെ എത്തിച്ചും ജീവകാരുണ്യ രംഗത്ത് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാതൃകാ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി. ഡി. കെ) ബഹ്റൈൻ ചാപ്റ്റർ.

കൊറോണ വൈറസ് കാരണം പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്ന ഇക്കാലത്ത്, സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ്, കിങ് ഹമ്മദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ബി.ഡി. എഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ആവശ്യാനുസരണം രക്തം എത്തിക്കുവാനും, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാനും ബി.ഡി. കെ. ബഹ്റൈൻ ചാപ്റ്റർ മുൻപന്തിയിൽ ഉണ്ട്.

കോവിഡ് പോസറ്റിവ് ആയവർ രോഗം മാറിയ ശേഷം പ്ലാസ്മ ഡൊണേഷൻ നൽകുന്ന ബി. ഡി. എഫ് ഹോസ്പിറ്റൽ രക്തബാങ്ക് പദ്ധതിയിൽ മുപ്പതോളം ബി.ഡി. കെ അംഗങ്ങൾ പങ്കെടുത്തു കോവിഡ് പ്ലാസ്മ ദാനത്തിൽ പങ്കാളികൾ ആയി.

കോവിഡ് വാക്‌സിൻ ട്രയൽ ഡോസ് ബി.ഡി. കെ അംഗം പ്രവീഷ് പ്രസസന്നൻ ഇതിനകം സ്വീകരിച്ചു. മറ്റ് തല്പരരായവർക്ക് വാക്‌സിൻ സ്വീകരിക്കുന്നത് സംബംന്ധിച്ചുള്ള പൂർണ്ണ വിവരങ്ങളും മാർഗ നിർദേശങ്ങളും ബഹ്റൈൻ ബി. ഡി. കെ. നൽകി വരുന്നു.

രക്തദാനം, കോവിഡ് പ്ലാസ്മ ദാനം, കോവിഡ് വാക്‌സിൻ സ്വീകരിക്കൽ തുടങ്ങിയവയിൽ ബി. ഡി.കെ ബഹ്റൈൻ ചാപ്റ്ററിനൊപ്പം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.