കൊച്ചി: ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടി-സൈറ്റ് പ്രൈമറി സ്‌കൂള്‍ അധിഷ്ഠിത ഓറല്‍ ഹെല്‍ത്ത് ഇംപ്ലിമെന്റേഷന്‍ റിസര്‍ച്ച് പദ്ധതിയായ ആനന്ദ് മുസ്‌കാന്റെ ഭാഗമായി അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി സ്റ്റേക്ക്‌ഹോള്‍ഡര്‍ മീറ്റിംഗ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഐസിഎംആര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. നിതിക മോംഗ, അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ.ബാലഗോപാല്‍ വര്‍മ്മ, ആനന്ദ് മുസ്‌കാന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ ചന്ദ്രശേഖര്‍ ജാനകിറാം, കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, അമൃത ആശുപത്രിയിലെ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ വി എന്നിവര്‍ സംസാരിച്ചു.

ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവുകള്‍ ക്ലാസ് ടീച്ചര്‍മാര്‍ വഴി കുട്ടികളിലേക്കു പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആനന്ദ് മുസ്‌കാന്‍ പദ്ധതി. ആരോഗ്യ പരിപാലന വിദഗ്ധര്‍, സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രധാന തടസ്സങ്ങള്‍, സമയ പരിമിതി, ജലവിതരണത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ENDS