തിരുവനന്തപുരം: പൊലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസം കൂടാതെ നടപടി പൂർത്തിയാക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്.

ഇത്തരം അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം നൽകണം. അപേക്ഷകളിന്മേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാനും നിർദ്ദേശമുണ്ട്. ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജിമാരെ ഡിജിപി ചുമതലപ്പെടുത്തി.