കോട്ടയം: ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിന്റെ മരണം ആത്മഹത്യെന്ന് പൊലീസ്. 32 വയസായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ജോലി സ്ഥലത്തെ പ്രശ്‌നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും വിശദീകരിച്ചു.

സ്‌നേഹത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയായിരുന്നു ദിൽജിത്ത്. പ്രവർത്തിച്ച സ്ഥലങ്ങളിൽ എല്ലാം വലിയ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു. അതുകൊണ് തന്നെ ഞെട്ടലോടെയാണ് മാധ്യമ ലോകം ദിൽജിത്തിന്റെ മരണവാർത്ത ഉൾക്കൊണ്ടത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. കൈരളി ടിവി അടക്കമുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

തലയോലപറമ്പ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേ,ം ഏറ്റുമാനൂരപ്പൻ കോളേജിൽ പഠനം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്നാണ് ജേർണലിസം പഠിച്ചത്. അതിന് ശേഷം മംഗളത്തിലും കൈരളിയിലും ജോലി നോക്കി. പിന്നീടാണ് ട്വന്റി ഫോറിലേക്ക് മാറിയത്.

പത്ത് മാസം മുമ്പായിരുന്നു ദിൽജിത്തിന്റെ വിവാഹം. അതിന് ശേഷം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദിൽജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്. തുടർന്ന് അമ്മാവനെത്തി പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പൊന്നും ദിൽജിത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ മൊഴിയും എടുക്കും.