അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഓണം ആഘോഷിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. ഓണവിഭവങ്ങൾ നിരത്തിവച്ചിരിക്കുന്ന മേശയിൽ അമ്മ ജോയ്‌സ് അറോറയ്ക്കും സഹോദരി അമൃത അറോറയ്ക്കും ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. അഞ്ച് മാസത്തിന് ശേഷം എല്ലാവരും ഒന്നിച്ച് മാതാപിതാക്കളുടെ അടുത്തെത്തിയതിന്റെ സന്തോഷമാണ് അമൃതയുടെ പോസ്റ്റിൽ നിറയുന്നത്. ഓണദിനത്തിൽ സദ്യ ഒരുക്കിയ അമ്മയ്ക്ക് നന്ദി കുറിച്ചിട്ടുമുണ്ട് മലൈക. അവിയലും എരിശ്ശേരിയും പുളിശ്ശേരിയും കൂട്ടുകറിയും ഒലനും സാമ്പാറുമൊക്കെ മേശയിൽ കാണാം.

ഫിറ്റ്‌നസ് പ്രിയയയാണെങ്കിലും തനിക്ക് ഭക്ഷണത്തോടുള്ള ഇഷ്ടവും ആവേശവുമെല്ലാം മലൈക എപ്പോഴും തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ് മലൈക ഇൻസ്റ്റ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വിഭവങ്ങളുടെ പേരുകൾ കൃത്യമായി എണ്ണിപ്പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

 

 
 
 
View this post on Instagram

Our table is set