കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസ് നടത്താതെ അടച്ചിട്ടിരിക്കയാണ്. അതുകൊണ്ട് തന്നെ മെട്രോവഴിയുള്ള യാത്രയൊന്നും അടുത്തെങ്ങും പറ്റുമെന്ന് കരുതാനും ആകില്ല. ഇതിനിടെയാണ് കൊച്ചി നഗരത്തിലെ മെട്രോയും ബിനാലെയുമെല്ലാം പാവക്കൂത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. കാണാനും കേൾക്കാനും രസമുള്ള ഒരു തോൽപ്പാവക്കൂത്ത് സംഗീതവീഡിയോയുമായി എത്തിയിരിക്കുകയാണ് 'വികൃതി' എന്ന ചിത്രത്തിന്റെ സംവിധായകൻ എംസി ജോസഫ്.

വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിലും പാട്ടിന് ഈണം നൽകി ആലപിച്ചിരിക്കുന്നതും എംസി തന്നെ. മനോഹരമായ 'തോൽപ്പാവക്കൂത്ത്' അവതരിപ്പിച്ചതിനു പിന്നിലും വലിയൊരു ടീമുണ്ട്. അഡ്വ ഷാഹുൽ മേഴത്തൂർ വരികളെഴുതിയിരിക്കുന്നു. അജിത്ത് എം എസ് ആണ് ഛായാഗ്രഹണം.