ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ്‌കോസ്റ്റില്‍ പുലര്‍ച്ചെയുണ്ടായ കാറാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മജരീബയിലെ ഡോ ആഗ്‌നു അലക്‌സാണ്ടറിന്റെയും പ്രീതയുടെയും മൂത്ത മകനായ ബെഞ്ചമിന്‍ അലക്‌സാണ്ടര്‍ ആഗ്‌നു (21)വാണ് അപകടത്തില്‍ മരിച്ചത്. വാഹനത്തില്‍ യാത്രചെയ്ത നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.