ലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദൻ. സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ തന്റെതായ പ പരിശ്രമവും കഠിനാധ്വാനവും കൊണ്ട് സിനിമാ ലോകത്ത് തന്റെതായ ഇരിപ്പടം നേടിയെടുത്തിയ താരമെന്ന പ്രത്യേകതയും ഉണ്ണിക്കുണ്ട്.

ലോഹിതദാസായിരുന്നു ഉണ്ണിയുടെ ഗുരുനാഥൻ. ലോഹിതദാസിന്റെ സിനിമയിലൂടെയുള്ള തുടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും കാമറക്കു മുന്നിലേക്ക്  തമിഴ് സിനിമയിലൂടെയായിരുന്നു. പിന്നീട്  മമ്മൂട്ടിയെ നായകനാക്കി ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കി.എന്നാൽ ഉണ്ണി മുകുന്ദനെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത് മല്ലു സിങ് എന്ന വൈശാഖ് ചിത്രത്തിലൂടെയാണ്.

ഉണ്ണിയുടെ വളർച്ചയ്‌ക്കൊപ്പം വിവാദങ്ങളും താരത്തെ പിന്തുടർന്നിരുന്നു.പീഡനക്കേസ് മുതൽ ഇഡി കേസ് വരെ ഉണ്ണി മുകുന്ദന്റെ പേരിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം വരെ വാർത്തകളിൽ നിറയുകയാണ്. ഇതിനിടെയാണ് നടൻ കുട്ടിക്കാലം ചിലവഴിച്ച അഹമ്മദാബാദിലെ വീടും സ്‌കൂളും കുട്ടിക്കാലത്തെ സുഹൃത്തുക്കളുടെ വിശേഷങ്ങളും പുറത്ത് വരുന്നത്.തൃശ്ശൂരിൽ ജനിച്ച്, ഗുജറാത്തിൽ പഠിച്ചു വളർന്ന മലയാളി പയ്യൻ ട്രെയിൻ കയറി ജന്മ നാട്ടിലേക്ക് തിരികെ എത്തിയത് വെള്ളിത്തിരയിലെ കാഴ്ചകളെ സൃഷ്ടിക്കുന്നതിനായിരുന്നുവെന്ന് ഉറപ്പിച്ച് പറയുകയാണ് ഉണ്ണിയുടെ കളിക്കൂട്ടുകാർ.

മറുനാടൻ മലയാളി പുറത്ത് വിട്ട വീഡിയോയിലാണ് നടൻ വളർന്ന വീടും പരിസരങ്ങളും അയൽവാസികളും, നായർ സമാജ പ്രവർത്തകരും സഹപാഠികളുമൊക്കെ ഉണ്ണിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ചത്. അഹമ്മദബാദ് നഗരത്തിലെ മണിനഗർ എന്ന പ്രദേശത്തെ ധീരൻ ഹൗസിങ് കോളനിയിലെ ചെറിയ വീട്ടിലാണ് ഉണ്ണി തന്റെ ചെറുപ്പകാലം ചിലവഴിച്ചത്.

നഗരത്തിലെ ടിപ്പിക്കൽ ഹൗസിങ് കോളനിയിലെ ഹൗസിങ് ബോർഡ് നിർമ്മിച്ചു കൊടുത്തിരിക്കുന്ന പഴമ നിറഞ്ഞ വീടുകളിലൊന്നിലാണ് ഉണ്ണിയുടെ ചെറുപ്പകാലം .ഇടുങ്ങിയ വഴികളും ഇടനാഴികളും ഒക്കെയായി അടുക്കിയടുക്കി യിരിക്കുന്ന കെട്ടിടങ്ങൾക്കുള്ളിലെ ഒരു ചെറിയ വീട്ടിലാണ് ഉണ്ണിയും കഴിഞ്ഞത്.നിന്നു തിരിയാൻ ഇടമില്ലാത്ത ബാത്‌റൂമടക്കം വളരെ ചെറിയ വീടും പരിസരങ്ങളുമാണ് വീഡിയോയിൽ വ്യക്തമാകുന്നത്.

ഒരു ചെറിയ ഇടനാഴി കേറിവേണം ഈ വീടിനുള്ളിലെത്താൻ. നല്ല ഉയരമുള്ള ഒരാൾ പോയാൽ തല മുകളിൽ മുട്ടും എന്നുറപ്പ്. നിവർന്നു നിന്ന് കുളിച്ചാൽ കുളിമുറിയുടെ മേൽക്കൂരയിൽ തല മുട്ടും എന്ന അവസ്ഥ. ഒട്ടേറെ ഫ്‌ളാറ്റുകൾ ചേർന്ന ഭവന സമുച്ചയത്തിലാണ് നടൻ കൗമാരകാലം ചെലവിട്ടു വളർന്നതെന്ന് ആരാധകരെയും ആശ്ചര്യപ്പെടുത്തുകയാണ്.ഉണ്ണി വളർന്ന ആ വീട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. എന്നാലും തൊട്ടടുത്തുള്ള ഫ്ളാറ്റുകളിൽ ഉള്ളവർ ഉണ്ണിയുടെ ചെറുപ്പകാലം കണ്ടവരാണ്.ഇപ്പോഴും ഉണ്ണിയുടെ കുടുംബവുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമാണ്. 

ഉണ്ണിയുടെ പിതാവ് മടത്തിപ്പറമ്പിൽ മുകുന്ദന് ഗുജറാത്തിലായിരുന്നു ജോലി. ഇവിടുത്തെ പ്രഗതി ഹയർ സെക്കന്ററി സ്‌കൂളിലാണ് ഉണ്ണി പ്രാഥമിക വിദ്യാഭ്യാസം നേടിയത്.  ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും നമ്പർ നയൻ ബജറ്റ് സ്‌കൂൾ ആയി പ്രഗതി സ്‌കൂൾ മാറികഴിഞ്ഞു.ഉണ്ണിയുടെ ചെറുപ്പകാലത്ത് ഈ സ്‌കൂളിൽ സഹപാഠിയായിരുന്ന മനോജ് ഭട്ടാചാര്യയും ഉണ്ണിയുടെ വിശേഷങ്ങൾ പങ്ക് വച്ചു. ഉണ്ണി പഠിക്കാൻ മിടുക്കൻ ആയ വിദ്യാർത്ഥി ആയിരുന്നുവെന്നും വളരെ പാവം പയ്യൻ ആയിരുന്നുവെന്നും മനോജ് പങ്ക് വച്ചു. മനോജുമൊന്നിച്ചാണ് ഉണ്ണി ജിമ്മിൽ വർക്കൗട്ടിന് പോയിരുന്നതെന്നും ആദ്യമായി ജോലിക്ക് പോയതെന്നും ഉണ്ണി നേരത്തെ പങ്ക് വച്ചിട്ടുണ്ട്.

ഉണ്ണി കാണാൻ പണ്ടേ സുന്ദരൻ ആയിരുന്നെന്നും ആരെയും ആകർഷിക്കുന്ന സൗന്ദര്യം ഉണ്ടായിരുന്നതായും മനോജ് ഓർക്കുന്നു, എന്നാൽ വലിയ ശരീര സൗന്ദര്യം ഒന്നും ഇല്ലായിരുന്ന ഉണ്ണി പത്താം ക്ലാസ് വരെ ശരീരം സൗന്ദര്യം നോക്കിയിരുന്നില്ലെന്നും പിന്നീട്് അവൻ കേരളത്തിലേക്ക് പോയി തടിയാനായി' തിരിച്ചു വന്നതായും മനോജ് ഓർക്കുന്നു. പിന്നീടാണ് ഇരുവരും ഒന്നിച്ച് ജിമ്മിൽ പോയി തുടങ്ങിയത്. മനോജ് ഒരു കായികതാരമായിരുന്നു.  സംസ്ഥാന തലത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ ജേതാവുമാണ്.

ഉണ്ണിക്കൊപ്പം മോഡലിങിന് പോയ അനുഭവം മനോജ് പങ്ക് വക്കുന്നുണ്ട്.ആദ്യമായി മോഡലിങ് ചെയ്യുന്നത് മിസ്റ്റർ ഡെസേർട്ട് ഇന്ത്യ ഇവന്റിൽ ആയിരുന്നുവെന്നും ഒന്നിച്ച് ജയ്പൂരിലേക്ക് പോയ ഓർമ്മകളും മനോജ് പങ്ക് വക്കുന്നു. ഇവന്റിൽ ഉണ്ണിയെ മിസ്റ്റർ ഫോട്ടോ ജനിക് ആയി തെരഞ്ഞെടുത്തുവെന്നും മനോജ് പങ്ക് വച്ചു.മനോജിന് ഈ മോഡലിങ് ഫീൽഡിൽ തുടരനായില്ല. ഇപ്പോൾ ന്യൂട്രിഷൻ സ്റ്റോർ നടത്തുകയാണ്. 

 

നടന്റ പൾസർ ബൈക്കിനോടുള്ള ഭ്രമത്തെക്കുറിച്ചും മനോജ് പറയുന്നതിങ്ങ നെയാണ്.താനും ഉണ്ണിയും 150 സിസി ബൈക്ക് വാങ്ങിയിരുന്നുവെന്നും ഉണ്ണിയിടെ ബൈക്ക് ഇപ്പോഴും അവന്റെ കയ്യിൽ ഉണ്ടെന്നും ആദ്യത്തെ ബൈക്ക് ബൈക്കിനോട് ഉണ്ണിക്ക് വല്ലത്ത ആവേശമാണെന്നും അദ്ദേഹം പറയുന്നു.

പഠനം കഴിഞ്ഞ് ഉണ്ണി ജോലി നോക്കിയിരുന്നിടങ്ങളിൽ മനോജും ഒപ്പമുണ്ടായിരുന്നു.ആ സമയത്ത കള്ളപ്പേരിൽ ജോലി നോക്കിയ അനുഭവങ്ങളും മനോജ് ചിരിയോടെ ഓർക്കുന്നു. കോളേജിൽ പോകാൻ താത്പര്യമില്ലാത്തതിനാൽ പണം കൊടുത്ത് ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റിന് ശ്രമിച്ചതും പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് താനും ഉണ്ണിയും ഗ്രാജുവേഷൻ പൂർത്തിയാക്കിയെന്നും മനോജ് പങ്ക് വക്കുന്നു.

അവന്റെ അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ ഉണ്ണി അംഗീകരിക്കപ്പെട്ടതിൽ   വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും മാളികപ്പുറം നല്ല സിനിമ കണ്ടപ്പോൾ  ഉണ്ണിയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഉണ്ണി പങ്ക് വച്ചു. മാത്രമല്ല ഉണ്ണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ അവനെന്തെങ്കിലും വ്യത്യാസം കൊണ്ടുവരാനായാൽ സന്തോഷത്തോടെ പോകാൻ പറയുമെന്നും മനോജ് പങ്ക് വക്കുന്നു.

തൊഴിൽ ജീവിതം ആരംഭിക്കുന്നതിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നല്കിയ വിദ്യുതും ഓർമ്മകൾ പങ്ക് വക്കുന്നുണ്ട്.ഒരുമിച്ച് നാടകം കളിച്ച ഓർമ്മകളും താൻ ഹനുമാനായി വേഷമിട്ടതും ഉണ്ണി ശ്രീരാമദേവൻ ആയ ഓർ്മ്മകളും വിദ്യുത് ഓർത്തെടുക്കുന്നു. ഉണ്ണി എപ്പോഴും ഹീറോ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്നും എവിടെയെങ്കിലും കണ്ണാടി കണ്ടുപോയാൽ തലചീകി വൃത്തിയാക്കുന്ന സ്വഭാവം പണ്ടേ ഉണ്ടായിരുന്നതെന്നും വിദ്യുത് പറയുന്നു,

ഉണ്ണിക്കൊപ്പം ക്രിക്കറ്റ മാച്ചുകളിൽ പങ്കാളിയായിരുന്ന അനൂപും ഉണ്ണി നല്ല ക്രിക്കറ്ററായിരുന്നുവെന്ന് ഓർത്തു. ഉണ്ണി  ടീമിന്റെ  ഓപ്പണിങ് ബാറ്റ് മാനും ബോളറുമായിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും ഉണ്ണിക്ക് ലീഡിങ് ക്പ്പാസിറ്റി ഉണ്ടായിരുന്നതായും അനൂപ് പറയുന്നു.സിനിമ അല്ലെങ്കിൽ ഏതിലായാലും  ഉണ്ണി അതിനെ ഫുൾ പാഷനോടെയെ ചെയ്യൂ.  

നായർ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ആക്റ്റിവിറ്റീസികളിലും  മലയാളികൾ നേതൃത്വം നല്കുന്ന ക്ഷേത്രം സംബന്ധമായ പരിപാടികളും ഉണ്ണി സജീവമായിരുന്നു. ഉണ്ണി എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനിക്കുന്ന ആളും തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച് നില്ക്കുന്ന ആളാണ് ഉണ്ണിയുടെ ലീഡർഷിപ്പ് ക്വാളിറ്റി പ്രത്യേകത.  ഉണ്ണിക്ക് ഹെൽത്തിനൊപ്പം സ്പിരിച്വലും പ്രാധാന്യമുള്ളതാണെ്ന്നും അനൂപ് പറയുന്നു.

ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയ ഉണ്ണി സ്വന്തം  എക്സ്പീരിയൻസ് ഓടെയാണ് ഉണ്ണി പഠിച്ച കാര്യങ്ങളാണ് എല്ലാംമെന്ന് അനൂപ് പറയുന്നു.നടന്റെ പാഷൻ ആൻഡ് ഹാർഡ് വർക്ക് കണ്ട് പഠിക്കേണ്ടതാണ്.എല്ലാം  നെഗറ്റീവ്സിനെ മാറ്റി വച്ചിട്ട് പോയി' സ്വന്തമായി' ഒരു വേൾഡ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ  ഇറ്റ് ഈസ് ഇൻസ്പയറിങ് തന്നെയാണ്.

ഉണ്ണിയുമായി ദീർഘകാലത്തെ ബന്ധമുള്ള സമ പ്രായക്കാരനായ രൂപേഷും ഉണ്ണിടെ വളർച്ചയും തളർച്ചയും സംഘർഷവും ഒക്കെ നേരിട്ടറിഞ്ഞ ആത്മ മിത്രം. അൺപ്രഡിക്റ്റബിളും ഡിറ്റേർമിനേഷനുമാണ് ഉണ്ണിയുടെ പ്രത്യേകത. സിനിമയിലെത്തിയ ശേഷവും ക്രിക്കറ്റ് ടൂർണമെന്റിന് കളിക്കാൻ എത്തിയതും വിജയിച്ച തിരികെ പോയ ഓർമ്മയും രൂപേഷ് പങ്ക് വക്കുന്നു.

ദീർഘകാലമായി അഹമ്മദബാദിൽ  താമസിക്കുന്ന എൻഎസ്എസിന്റെ  സമാജവുമായി ബന്ധപ്പെട്ട് നേതൃനിരയിൽ പ്രവർത്തിക്കുന്ന ഗോപാലകൃഷ്ണനും ഓർമ്മകൾ പങ്ക് വച്ചു. ഉണ്ണി മുകുന്ദൻ  കൗമാരകാലത്ത്  സജീവമായി സമാജ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അവിടെ നിന്നാണ്  ഉണ്ണി മുകുന്ദൻ കലാകാരൻ പോലും ജനിക്കുന്നത്.ഉണ്ണിക്ക് ക്രിട്ടിക്കൽ ഡിസിഷൻ പവർ ഉണ്ട് അത് ഡെവലപ് ആയാൽ മോദിയേക്കാളും കണിശക്കരനാകുമെന്നും അദ്ദേഹം പങ്ക് വച്ചു.

അഞ്ച് വയസുമുതൽ ഉണ്ണിക്കൊപ്പം കളിച്ച് വളർന്ന അയൽവാസി കൂടിയായ അനന്തു ഓർമ്മകൾ പങ്ക് വക്കുന്നുണ്ട്.  കുടുംബവുമായും അടുത്ത് ബന്ധം നിലനിർത്തുന്ന .  അനന്തു പറയുന്നത് ഉണ്ണിക്ക് ചെറുപ്പത്തിലെ  ആക്ടിങ്ങ് ഒക്കെ താൽപ്പര്യം ഉണ്ടായിരുന്നുവെന്നാണ്. മാത്രമല്ല പ്രണയമൊന്നും ഉണ്ണിക്ക്‌ ചെറുപ്പത്തിലെ  താത്പര്യമില്ലെന്നും പെൺകുട്ടികളായ ആരാധകർ ഇഷ്ടം പോലെ ഉണ്ടെങ്കിലും പ്രണയത്തിൽ വീഴാൻ സാധ്യത കുറവാണെന്നും കൂട്ടുകാരൻ പങ്ക് വച്ചു.