ന്യൂഡൽഹി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ന്യൂഡൽഹിയിൽ പാർലമെന്റിന് സമീപം ജന്തർ മന്ദിറിൽ ഏപ്രിൽ നാലാം തീയതി ബാങ്ക് ജീവനക്കാർ ധർണ നടത്തും.

ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, എൻ.പി.എസ്. നിർത്തലാക്കി പഴയ പെൻഷൻ പദ്ധതി എല്ലാവർക്കും ലഭ്യമാക്കുക, സഹകരണ മേഖലയ്ക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുറം കരാർവൽക്കരണം അവസാനിപ്പിക്കുക, താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. പാർലമെന്റ് അംഗങ്ങളും, വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ബാങ്കിങ് സംഘടനകളുടെയും നേതാക്കളും ധർണയെ അഭിസംബോധന ചെയ്യും.