കൊച്ചി: ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നോർക്ക റൂട്ട്‌സ് എറണാകുളം സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. എന്നാൽ നോർക്ക സർട്ടിഫിക്കറ്റ് അറ്റന്റ്‌റേഷൻ സെന്ററിൽ നിന്നുള്ള മറ്റു സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.

വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ (Non Educational) ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്കായി നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18003254949 ബന്ധപ്പെടാവുന്നതാണ്.