ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി കേന്ദ്ര മന്ത്രി അമിത് ഷായും കോൺഗ്രസ് പ്രസിഡന്റ് മലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്ററിൽ കുറിച്ചു.

ഏവർക്കും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകൾ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ ആശംസ അറിയിച്ചു. ഓണം ഐതിഹ്യത്തിന്റെയും സന്തോഷകരമായ ഭൂതകാലത്തിന്റെയും ഓർമ്മപ്പെടുത്തലാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ട്വീറ്ററിൽ കുറിച്ചു.

നേരത്തെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.