തിരുവനന്തപുരം: കോവിഡുകാലത്തെ മനുഷ്യവ്യഥകളെ ചിത്രീകരിക്കുന്ന സംഗീത ആൽബം പ്രതീക്ഷ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയിൽ ലോകം തന്നെ വിറങ്ങലിച്ചപ്പോൾ ശരീരത്തിനപ്പുറം മനുഷ്യമനസിനെ എങ്ങിനെ ബാധിക്കുന്നുവെന്നാണ് ആൽബം പറയുന്നത്.

ലോക്ഡൗണിലെ അമ്മയുടെ അടുത്തേക്കെത്താൻ കഴിയാത്ത മകന്റെയും അമ്മയുടെയും ദുഃഖവും പിന്നീട് സമാഗമത്തിലുടെ ഉണ്ടാകുന്നു സന്തോഷവുമാണ് ആൽബത്തിന്റെ ഇതിവൃത്തം.

സുനീതി ദേവിയുടെ വരികൾക്ക് ശ്രാവൺ എം ജെയാണ് സംഗീതം നൽകിയിരിക്കുന്നത്.കണ്ണൻ സുനീതിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.കിരൺ ആശോകൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ആൽബത്തിൽ സുനീതി ദേവി, മാസ്റ്റർ അഭിനന്ദ്, ഗ്രീഷ്മ അനൂപ്, രജിത്ത് കുമാർ തുടങ്ങിയവരാണ് വേഷമിടുന്നത്.

ഛായഗ്രഹണവും എഡിറ്റിങ്ങും പ്രിയ എസ് പിള്ളെയും സഹസംവിധാനം ജിബിൻ സിബിയും നിർവഹിച്ചിരിക്കുന്നു.