സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള' , എൽപി - യുപി ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമായതിനാൽ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്.

ഈ മാസം 19 തിങ്കളാഴ്‌ച്ച മുതൽ www.radio.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേൾക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫേസ്‌ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാൻ കഴിയും.

'പാഠം' എന്ന പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം ഇപ്രകാരമാണ്

(തിങ്കൾ മുതൽ വെള്ളിവരെ).

പാഠം ക്ലാസ്.5 , 6 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 പുനഃപ്രക്ഷേപണം വൈകിട്ട് 6 മണി
പാഠം ക്ലാസ്.7 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 പുനഃപ്രക്ഷേപണം വൈകിട്ട് 7 മണി
പാഠം ക്ലാസ്.8 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 പുനഃപ്രക്ഷേപണം രാത്രി 8 മണി
പാഠം ക്ലാസ്.9 പ്രക്ഷേപണ സമയം വൈകിട്ട് 4:05 പുനഃപ്രക്ഷേപണം രാത്രി 9 മണി
പാഠം ക്ലാസ്.10 പ്രക്ഷേപണ സമയം വൈകിട്ട് 5:05 പുനഃപ്രക്ഷേപണം രാത്രി 10 മണി