ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജെസ്വിൻ ആൽഡ്രിൻ. പുരുഷന്മാരുടെ ലോങ്ജമ്പിലാണ് 21-കാരൻ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം മുരളി ശ്രീശങ്കറിന് ഫൈനലിന് യോഗ്യത നേടാനായില്ല. എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്തായി. എട്ട് മീറ്റർ കടക്കാനാവാതെ പോയ താരം യോഗ്യതാ റൗണ്ടിൽ 22-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 7.74m, 7.66m, and 6.60m എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ പിന്നിട്ട ദൂരം. കഴിഞ്ഞ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ ഏഴാമത് ഫിനിഷ് ചെയ്തിരുന്നു.

എട്ട് മീറ്റർ ചാടി 12-ാമനായാണ് താരം ഫൈനലിന് ജെസ്വിൻ ആൽഡ്രിൻ യോഗ്യത നേടിയത്. മറുവശത്ത് 2023-ൽ മികച്ച ഫോമിലായിരുന്ന ശ്രീശങ്കറിന് എട്ട് മീറ്റർ മാർക്ക് മറികടക്കാനായില്ല. ലോങ്ജമ്പിൽ ഈ സീസണിലെ ഏറ്റവും മികച്ച മൂന്നാം ദൂരം ശ്രീശങ്കറിന്റേതായിരുന്നു (8.41 മീറ്റർ). പക്ഷേ ആ പ്രകടനത്തിന്റെ അടുത്തെത്താൻ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ താരത്തിനായില്ല. 8.26 മീറ്ററായിരുന്നു ജെസ്വിൻ ആൽഡ്രിന്റെ കരിയറിലെ മികച്ച ദൂരം.

അതേസമയം ദേശീയ റെക്കോർഡിന് ഉടമയായ ജെസ്‌വിൻ അൽഡ്രിൻ കലാശപ്പോരിന് യോഗ്യത നേടി. തമിഴ്‌നാട് സ്വദേശിയാണ് ജെസ്‌വിൻ. എന്നാൽ സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിന് അടുത്തെത്താൻ ജെസ്‌വിനായില്ല. 2023 ലോക അത്‌ലറ്റിക്‌സ് മീറ്റിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ജെസ്‌വിൻ അൽഡ്രിൻ.

പുരുഷന്മാരുടെ ലോംഗ് ജംപിൽ 8 മീറ്റർ ദൂരം കണ്ടെത്തിയാണ് 21കാരനായ താരം ഫൈനലിന് യോഗ്യനായത്. അതേസമയം ഈ വർഷം മികച്ച ഫോമിലുള്ള മുരളി ശ്രീശങ്കർ 8 മീറ്റർ കടമ്പ കടക്കാതെ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. മുപ്പത്തിയേഴ് താരങ്ങൾ മാറ്റുരച്ച യോഗ്യതാ റൗണ്ടിൽ ജെസ്‌വിൻ അൽഡ്രിൻ പന്ത്രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. 12 താരങ്ങളാണ് ഫൈനലിന് ഇറങ്ങുക.

2023ൽ ബെല്ലാരിയിൽ നടന്ന ഓപ്പൺ കോംപറ്റീഷനിൽ 8.42 മീറ്റർ ചാടി ദേശീയ റെക്കോർഡിട്ട ജെസ്‌വിനായിരുന്നു ഈ വർഷത്തെ ഏറ്റവും മികച്ച ദൂരമായി ലോക അത്‌ലറ്റിക്‌സിൽ യോഗ്യതാ റൗണ്ടിന് ഇറങ്ങിയത്. ശ്രീശങ്കർ രണ്ടാമനും. എന്നാൽ വ്യക്തിഗത മികവിനോട് അടുക്കാൻ ജെസ്‌വിനുമായില്ല. എട്ട് മീറ്ററുമായി ചാട്ടം തുടങ്ങിയ താരത്തിന് പിന്നീടുള്ള മൂന്ന് ശ്രമവും ഫൗളായി. യോഗ്യതാ റൗണ്ടിൽ 8.54 മീറ്റർ ചാടി ജമൈക്കയുടെ വെയ്ൻ പിന്നോക്കാണ് യോഗ്യതാ റൗണ്ടിൽ മുന്നിലെത്തിയത്. ഫൈനലിൽ ജെസ്‌വിന് വലിയ ഭീഷണായാവും വെയ്ൻ.

ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നേടിയ വെള്ളിയുമായാണ് ലോക അത്‌ലറ്റിക്‌സ് മീറ്റിനെത്തിയത്. ബാങ്കോക്കിൽ 8.37 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കറിന്റെ മെഡൽ നേട്ടം. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടാൻ എം ശ്രീശങ്കറിനായിരുന്നു. പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫീൽഡ് അത്‌ലറ്റ് എന്ന നേട്ടവും എം ശ്രീശങ്കർ സ്വന്തമാക്കിയതാണ്. എന്നാൽ ബുഡാപെസ്റ്റിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എത്തിയപ്പോഴേക്ക് എം ശ്രീശങ്കറിന് ചാട്ടം പിഴച്ചു.