ഹെൽസിങ്കി: ആർട്ടിക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പിവി സിന്ധു സെമി ഫൈനലിൽ. വിയറ്റ്‌നാം താരം തുയ് ലിൻ ഗുയെനെയാണ് താരം തോൽപ്പിച്ചത്. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു തിരിച്ചുവരവ്. സ്‌കോർ 20-22, 22-20,21-28. സെമി ഫൈനലിൽ ചൈനീസ് താരം വാംഗ് സി യിയുവാണ് സിന്ധുവിന്റെ എതിരാളി.

2023 സീസണിൽ പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ താരം പങ്കെടുക്കുന്ന നാലാമത്തെ സെമിഫൈനലാണിത്. കിരീടങ്ങളോന്നും ഈ സീസണിൽ നേടാനാകാത്ത സിന്ധു കിരീട നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.